manjari

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമായിരുന്നു വിവാഹമോചനമെന്ന് നടി മഞ്ജരി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജരി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹമോചനത്തിന് ശേഷമാണ് താൻ സ്വയം വിലയിരുത്താൻ തുടങ്ങിയതെന്നും അത് ഒരു കറുത്ത അദ്ധ്യായമായി കാണുന്നില്ലെന്നും മഞ്ജരി പറഞ്ഞു.

''എനിക്ക് ഒരു ബന്ധമുണ്ടായിരുന്നത് നിയമപരമായി തന്നെയായിരുന്നു. ഒത്തുപോകാൻ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ വിവാഹ മോചിതയായി. അതിന് ശേഷമാണ് സ്വയം വിലയിരുത്താൻ തുടങ്ങിയത്.മുംബയിൽ താമസിക്കുന്നതിനാൽ ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു.

അവിടെ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത ആളുകളെ കാണുമ്പോൾ അതിൽ നിന്നും ഒരുപാടു ഞാൻ പഠിച്ചിരുന്നു. അങ്ങനെ ഒരുപാട് മാറ്റങ്ങൾ എനിക്ക് എന്നിൽ ഉണ്ടാക്കാൻ പറ്റിയിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോൾ, അവർക്കെന്തെങ്കിലും വാങ്ങികൊടുക്കുമ്പോൾ അതിൽ നിന്നും കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. അതിൽ ഞാൻ വളരെ സന്തോഷവതിയായിരിക്കും"- അഭിമുഖത്തിൽ മഞ്ജരി പറഞ്ഞു.