gayle

ആന്റിഗ്വ : ഇന്ത്യയ്ക്കെതിരെ ഇൗമാസം തുടങ്ങുന്ന അഞ്ച് ഏകദിനങ്ങളുടെയും മൂന്ന് ട്വന്റി 20  കളുടെയും പരമ്പരയിൽ വിൻഡീസ് സൂപ്പർതാരം ക്രിസ്ഗെയ്‌ൽ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഗെയ്ൽ പിൻമാറുകയായിരുന്നുവെന്ന്  വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ഇന്ത്യൻ പര്യടനത്തിന് ശേഷം നടക്കുന്ന ബംഗ്ളാദേശ് പര്യടനത്തിൽ നിന്നും ഗെയ്ൽ ഒഴിഞ്ഞുനിൽക്കുകയാണ്.  എന്നാൽ ഇംഗ്ളണ്ടിനെതിരെ നടക്കുന്ന ഹോം സിരീസിലും 2019 ലോകകപ്പിലും കളിക്കാൻ തയ്യാറാണെന്ന് ഗെയ്ൽ അറിയിച്ചിട്ടുണ്ടെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ കോട്നി ബ്രൗൺ അറിയിച്ചു.

ഇന്നലെ ഗെയ്ൽ, സുനിൽ നരെയ്ൻ, ഡ്വെയ്ൻ ബ്രാവോ, കെയ്റോൺ പൊള്ളാഡ് തുടങ്ങിയവരെ  ഒഴിവാക്കി ഏകദിന ടീമിനെ വിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. ട്വന്റി 20  ടീമിൽ പൊള്ളാഡിനെയും ഡാരൻ ബ്രാവോയെയും  ഉൾപ്പെടുത്തി. ഏകദിന ടീമിനെ ജാസൺ ഹോൾഡറും  ട്വന്റി 20  ടീമിനെ കാർലോസ് ബ്രാത്ത് വെയ്റ്റും നയിക്കും. ഏകദിന ടീമിൽ ഒാപ്പണർ ചന്ദർപോൾ ഹോംരാജ്, ആൾ റൗണ്ടർ ഫാബിയാൻ അല്ലെൻ, പേസർ  ഒഷാനെ തോമസ് എന്നീ പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ഏകദിന ടീം

ജാസൺ ഹോൾഡർ, (ക്യാപ്ടൻ), ഫാബിയൻ അലെൻ, സുനിൽ ആംബ്രിസ്, ദേവേന്ദ്ര ബിഷൂ,  ചന്ദർപോൾ ഹേംരാജ്, ഗെയ്റ്റി മെർ, ഷായ് ഹോപ്പ്, അൽസാരി ജോസഫ്, എവിൻ ലെവിസ്,  ആഷ്‌ലി നഴ്സ്, കീമോ പോൾ, റോവ്‌മാൻ പവൽ, കെമർ റോഷ്, മർലോൺ സാമുവൽസ്, ഒഷാനെ തോമസ്.

 

ട്വന്റി 20  ടീം

കാർലോസ് ബ്രാത്ത് വെയ്റ്റ്, ഫാബിയൻ അലെൻ, ഡാരൻ ബ്രാവോ, ഹെയ്റ്റിമെർ, എമിൻ ലെവിസ്, ഒബെദ് മക്‌കോയ്, ആഷ്‌ലി നഴ്സ്, കീമോ പോൾ, ക്വാറി പിയറി, പൊള്ളാഡ്, റോവ്‌മാൻ പവൽ, ദിനേഷ് രാംദിൻ, ആന്ദ്രേ റസൽ, റൂതർ ഫോർഡ്, ഒഷാനെ തോമസ്.

ഏകദിന ഫിക്‌സ്ചർ

1. ഒക്ടോബർ 21, ഗോഹട്ടി

2. ഒക്ടോബർ 24 വിശാഖപട്ടണം

3. ഒക്ടോബർ 27 പൂനെ

4. ഒക്ടോബർ 29 മുംബയ്

5. നവംബർ 1 തിരുവനന്തപുരം

 

ട്വന്റി 20  ഫിക്‌സ്ചർ

1. നവംബർ 4-കൊൽക്കത്ത

2. നവംബർ 6-ലക്നൗ

3. നവംബർ 11-ചെന്നൈ

. ഇപ്പോൾ ഇന്ത്യയുമായി രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് വിൻഡീസ്. ആദ്യടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് വിജയം നേടിയിരുന്നു. രണ്ടാംടെസ്റ്റ്  വെള്ളിയാഴ്ച ഹൈദരാബാദിൽ തുടങ്ങും.