തിരുവനന്തപുരം: പ്രായഭേദമന്യേ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹർജി സമർപ്പിച്ചു. പന്തളം രാജകുടുംബം, നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ് ), ദേശീയ അയ്യപ്പ ഭക്ത വനിത കൂട്ടായ്മ, സന്നദ്ധ സംഘടനയായ ചേതന എന്നിവരാണ് ഹർജികൾ സമർപ്പിച്ചത്.
സ്ത്രീ പ്രവേശന വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് നായർ സർവീസ് സൊസൈറ്റി സമർപ്പിച്ച ഹർജിയിൽ പറയുന്നു. വിശ്വാസവും ആചാരവും പിന്തുടരാനുളള ഭരണഘടനാവകാശമാണ് വിധിയിലൂടെ നിഷേധിക്കുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ഇതിന് പൗരാണിക തെളിവുകളുകളുണ്ടെന്നും എൻ.എസ്.എസ് വാദിക്കുന്നു.
അതേസമയം, സർക്കാരുമായുള്ള ചർച്ചയുടെ വാതിൽ പൂർണമായും അടച്ചിട്ടില്ലെന്ന് പന്തളം രാജകുടുംബം പ്രതികരിച്ചു.സർക്കാരുമായി മുൻവിധിയോടെയുളള ചർച്ചക്ക് തയാറല്ലെന്ന് പന്തളം രാജകുടുംബം പറഞ്ഞു.