ചെന്നൈ : സൗരാഷ്ട്രയ്ക്കെതിരായ വിജയ് ഹസാരേ ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം 46 റൺസിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസടിച്ചു.ക്യാപ്ടൻ സച്ചിൻ ബേബിയും (93) വിഷ്ണു വിനോദും (62) അർദ്ധസെഞ്ച്വറികൾ നേടി. വി.എ ജഗദീഷ് 41 റൺസടിച്ചു. മറുപടിക്കിറങ്ങിയ സൗരാഷ്ട്ര 49.3 ഒാവറിൽ 270 റൺസിന് ആൾഒൗട്ടാവുകയായിരുന്നു.കേരളത്തിന് വേണ്ടി ബേസിൽ തമ്പി നാലു വിക്കറ്റുകളും കെ.സി അക്ഷയ് മൂന്ന് വിക്കറ്റുകളും നേടി.