para-asian-games

പാരാ ഏഷ്യൻ ഗെയിംസിൽ സന്ദീപ് ചൗധരിക്ക്  ലോക റെക്കാഡോടെ സ്വർണം  യൂത്ത് ഒളിമ്പിക്സിൽ തുഷാർ മാനേയ്ക്കും തബാബി ദേവിക്കും വെള്ളി . ജക്കാർത്തയിൽ നടക്കുന്ന അംഗ പരിമിതരുടെ  ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഇന്നലെ മൂന്ന്  സ്വർണ മെഡലുകൾ ലഭിച്ചു. . പുരുഷന്മാരുടെ  ജാവലിൻ ത്രോയിൽ സന്ദീപ് ചൗധരിയാണ് ആദ്യ  സ്വർണം  നേടിയത്. വനിതകളുടെ 1500 മീറ്ററിൽ രക്ഷിതാ രാജുവും നീന്തലിൽ സുയാഷ് യാദവും സ്വർണം നേടി. ഒളിമ്പിക് വെള്ളിമെഡൽ ജേതാവ് ദീപാ മാലിക്ക് ജാവലിനിൽ വെങ്കലം നേടി. ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 11 ആയി ഉയർന്നു. . കഴിഞ്ഞ ദിവസം പവർലിഫ്‌റ്റിംഗിൽ ഫർമാൻ ബാഷ വെള്ളിയും പരംജിത് കുമാർ വെങ്കലവും വനിതകളുടെ 100 മീറ്റർ ബട്ടർ  ഫ്ളൈസ് നീന്തലിൽ ദേവാംശി സതിയാവോനും  വെള്ളി നേടിയിരുന്നു. . ബ്യൂണസ് അയേഴ്സിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിന്റെ ആദ്യ ദിനം ഷൂട്ടിംഗ് താരം തുഷാർ മാനെ 10 മീറ്റർ എയർ റൈഫിളിൽ വെള്ളി നേടി. . വനിതകളുടെ ജൂഡോയിൽ തബാബി ദേവി തംഗ് ജമിനും  വനിതാ ഷൂട്ടിംഗിൽ മെഹുലി ഘോഷിനും വെള്ളി ലഭിച്ചു. . ജൂഡോയിൽ ഇന്ത്യയ്ക്ക് ഒളിമ്പിക് ലെവൽ മത്സരത്തിൽ ലഭിക്കുന്ന ആദ്യ മെഡലാണിത്.