ponnum-kurishu

നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർഹിറ്റ് സംവിധായകൻ ഭദ്രൻ മടങ്ങി വരുന്നു. പൊന്നുംകുരിശ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറാണ് നായകൻ. ചിത്രത്തിന്റെ അണിയറ ജോലികൾ പുരോഗമിക്കുകയാണ്. 1982ൽ ശങ്കർ, മോഹൻലാൽ, മേനക തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മോഹങ്ങൾ പൂവണിഞ്ഞു സംവിധാനം ചെയ്താണ് ഭദ്രന്റെ അരങ്ങേറ്റം.

തുടർന്ന് അയ്യർ ദ ഗ്രേറ്റ്, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, സ്ഫടികം തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്തത് 2005ൽ പുറത്തിറങ്ങിയ ഉടയോനാണ്. മോഹൻലാൽ ചിത്രത്തിലൂടെയാണ് ഭദ്രൻ തിരച്ചുവരുന്നതെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ പൊന്നുംകുരിശിന് ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ.മോഹൻലാലിന്റെ ഏറ്റവും െ്രസ്രെലിഷായ കഥാപാത്രമായിരിക്കുമിത്. സ്റ്റണ്ടും പ്രണയവും സെന്റിമെൻസും എല്ലാമുള്ള ഒരു റോഡ് മൂവി.ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും ലാൽ ആ ചിത്രത്തിൽ  സംസാരിക്കുന്നുണ്ട് . 22 കോടി രൂപയാണ് മുതൽമുടക്ക്.


സൗബിൻ ഷാഹിർ നായകനാകുന്ന മറ്റൊരു ചിത്രമാണ് അരക്കള്ളൻ മുക്കാക്കള്ളൻ. ജിത്തു കെ. ജയൻ സംവിധാനം ചെയ്യുന്നു ഈ ചിത്രം അച്ചിച്ചാ സിനിമാസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ, അജി മേടയിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സുരഭി ലക്ഷ്മി, ഉർവശി, ദിലീഷ് പോത്തൻ,സലിംകുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരാണ് മറ്റ്താരങ്ങൾ.