yeshudas

ശബരിമല അയ്യപ്പന്റെ പേരിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളിൽ അസ്വസ്ഥനായിട്ടോ മറ്റോ യേശുദാസ് ഇക്കഴിഞ്ഞ സൂര്യ സംഗീത കച്ചേരി ശബരിമല ശാസ്താവിന് വേണ്ടി സമർപ്പിക്കുകയായിരുന്നു. ശബരിമലയിലിരിക്കുന്നത് ധർമ്മ ശാസ്താവാണ്, ധർമ്മമെ അവിടെ നടക്കുകയുള്ളുവെന്ന് അദ്ദേഹം സദസിൽ ഓർമ്മിപ്പിച്ചു.

കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയിൽ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിർത്താനും. ഒരേ ഒരു പ്രാർത്ഥനയേയുള്ളു. ആർക്കും ആർക്കും ഒരാപത്തും വരാതിരിക്കട്ടെ..സ്വാമിയെ ശരണമയ്യപ്പ എന്ന ശരണം വിളിയോടെ അദ്ദേഹം പറഞ്ഞ വാക്കുകൾ ഹർഷാവരത്തോടെയാണ് കച്ചേരി കാണാനെത്തിയ ആസ്വാദാകർ സ്വീകരിച്ചത്.

സ്വന്തം പിതാവ് രഹസ്യമായി 41ദിവസം കഠിന വൃതമെടുത്ത് ശബരിമലയിൽ പോയ കാര്യവും സ്വന്തമായി അയ്യപ്പസ്വാമിയെ കാണാൻ പോയ കാര്യവും യേശുദാസ് പറഞ്ഞു. സ്വകുടുംബം അയ്യപ്പന്റെ കാന്തവലയത്തിൽ പെട്ടുകിടക്കുകയാണെന്നും ഹരിവരാസനം പാടാൻ ഇടയായ സാഹചര്യവും ഗാനഗന്ധർവൻ വിവരിച്ചു.

കേരള കൗമുദി ഓൺലൈനിന് ലഭിച്ച ഓ‌ഡിയോ ക്ലിപ്പിൽ ഇക്കാര്യം കേൾക്കാം.