ആപ്പിൾ ചേർത്തുണ്ടാക്കുന്ന കട്ടൻചായ അഥവാ ആപ്പിൾ ടീ നമുക്ക് ശീലമുള്ളതല്ല. ഇതൊരു ആരോഗ്യപാനീയമാണ്. ആന്റിഓക്സിഡന്റുകൾ, മഗ്നീഷ്യം, വൈറ്റമിൻ ബി, സി, ഇ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഇതിലുണ്ട്. ഒരു ലിറ്റർ വെള്ളം നന്നായി തിളപ്പിക്കുക. മൂന്ന് ആപ്പിൾ കഴുകി തൊലി കളയാതെ,കുരുനീക്കി ചെറിയ കഷ്ണങ്ങളാക്കുക. ഇത് തിളയ്ക്കുന്ന വെള്ളത്തിൽ ചേർത്ത് വീണ്ടും അഞ്ച് മിനിറ്റു തിളപ്പിച്ച ശേഷം അൽപം ഗ്രാമ്പൂ, കറുവപ്പട്ട, അല്പം തേയില എന്നിവ ചേർത്ത ശേഷംവീണ്ടും ഏഴ് മിനിറ്റ് തിളപ്പിക്കുക.
ശേഷം അരിച്ചെടുത്ത് ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം. പ്രതിരോധശേഷി ശക്തിപ്പെടുത്തും. ലംഗ്സ്, കോളൻ, പ്രോസ്റ്റേറ്റ് കാൻസർ, വാതം എന്നിവയെ ചെറുക്കും. കൊളസ്ട്രോൾ കുറയ്ക്കും, ഗർഭിണികളും മുലയൂട്ടുന്നവരും ആപ്പിൾ ടീ കുടിക്കരുത്. അലർജിയുള്ളവരും ആപ്പിൾ ടീ ഒഴിവാക്കുക. മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ ഉപദേശം തേടണം. ചില മരുന്നുകളുമായി പ്രവർത്തിച്ച് പാർശ്വഫലങ്ങളുണ്ടാക്കാനിടയുണ്ട്.