snake

തിരുവനന്തപുരം: ഇന്ന് ലോക തപാൽ ദിനമായി ആചരിക്കുമ്പോൾ, വർക്കല പോസ്റ്റോഫീസിലെ പോസ്റ്റ് വുമൺ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. തിരുവനന്തപുരം ജില്ലയിലെ വർക്കല പോസ്റ്റോഫീസിന്റെ പോസ്റ്റ് ബോക്സിൽ കഴിഞ്ഞ ദിവസം ആരോ കൊണ്ടുവച്ച സമ്മാനപ്പൊതിയിലുണ്ടായിരുന്നത് വിഷ പാമ്പായിരുന്നു. പോസ്റ്റ് വുമൺ അനില ലാലിന്റെ പേരെഴുതി കാർഡ് ബോർഡ് പെട്ടിയിലെ പാത്രത്തിലാണ് ജീവനുള്ള പാമ്പിനെ വച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ ആരോ കാർഡ് ബോർഡ് പെട്ടി കൊണ്ടുവച്ച് കടന്നുകളയുകയായിരുന്നു.

ബോക്സിൽ അനിലാ ലാലിന്റെ പേരുള്ളതിനാൽ ജീവനക്കാർ അവരെത്തന്നെ അറിയിച്ചു. അനിലയെത്തിയെങ്കിലും സഹജീവനക്കാരനാണ് പക്ഷേ പെട്ടി തുറന്നത്. ചുരുണ്ടിരുന്നതിനാൽ  പുറത്തുചാടിയില്ല. കുഞ്ഞു പാമ്പായിരുന്നു. ജീവനുളള പാമ്പിനൊപ്പം ഭീഷണിക്കത്തുമുണ്ടായിരുന്നു. അതിൽ പുളിച്ച തെറി എഴുതിയിരുന്നു.  വർക്കല പൊലീസെത്തി ബോക്സ് കൊണ്ടുപോയി. വൈകിട്ടോടെ ഫോറസ്റ്റ് അധികൃതർ എത്തി പാമ്പിനെയും കൊണ്ടുപോയി.