ചെന്നൈ: തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതിയതിന് നക്കീരൻ പത്രാധിപർ ഗോപാലനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വിമാനത്താവളത്തിൽ വച്ചാലായിരുന്നു അറസ്റ്റ്. 2012ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതക്കെതിരെ ലേഖനമെഴുതിയതിനും നക്കീരനുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു.
കുപ്രസിദ്ധ ചന്ദന കടത്തുകാരനായ വീരപ്പന്റെ കഥകൾ പുറത്തുകൊണ്ടുവന്ന പത്രപ്രവർത്തകനാണ് ഗോപാലൻ. വീരപ്പന്റെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ജീവചരിത്ര സ്വഭാവമുള്ള സിനിമ വിവാദത്തിലായിരുന്ന സമയത്ത് ഇതിനെതിരെ ആഞ്ഞടിച്ച് നക്കീരൻ രംഗത്തെത്തിയിരുന്നു. കന്നഡ സൂപ്പർ താരം രാജ് കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയ സമയത്ത് ഇടനിലക്കാരനായി നിന്നത് നക്കീരൻ ഗോപാലനാണ്.