1. സാലറി ചലഞ്ചിൽ സർക്കാരിന് നിർബന്ധിത ധ്വനി എന്ന് ഹൈക്കോടതി. ശമ്പളം നൽകാത്തവർ സമൂഹത്തിന് ഒപ്പമല്ല എന്ന തോന്നൽ ഉണ്ടാക്കുന്നു. ജീവനക്കാരുടെ സാമ്പത്തിക പരാധീനതകളും വ്യക്തികളുടെ ആത്മാഭിമാനവും സർക്കാർ പരിഗണിക്കണം എന്നും ഹൈക്കോടതി. നിശ്ചിത തുക നൽകണം എന്ന് പറയുന്നത് അപേക്ഷ മാത്രം എന്ന് എ.ജി. ഹർജി കോടതി പരിഗണിക്കുന്നു
2. ശബരിമല സ്ത്രീ പ്രവേശന വിധിക്ക് എതിരെ സമർപ്പിച്ച റിവ്യൂ ഹർജിയിൽ ഉടൻ വാദം കേൾക്കണം എന്ന ആവശ്യം തള്ളി സുപ്രീംകോടതി. മുൻഗണന അനുസരിച്ച് മാത്രമേ കേസ് കേൾക്കാൻ ആകൂ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. പൂജ അവധിയ്ക്ക് മുൻപ് കേസിൽ വാദം കേൾക്കണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. അതേസമയം, സ്ത്രീ പ്രവേശന വിധിക്ക് എതിരെ ബി.ജെ.പി ലോംഗ് മാർച്ച് നടത്തേണ്ടത് പാർലമെന്റലേക്ക് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
3. ശബരിമല വിധിയിൽ മലക്കം മറിഞ്ഞ് എസ്.എൻ.ഡി.പി. ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ് എന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അത് തിരിച്ചറിയാനുള്ള വവേകം ജനങ്ങൾക്ക് ഉണ്ടാകണം. തെരുവലേക്ക് ഇറങ്ങി വദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമം ശരിയല്ല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി സ്വീകരിച്ചത് തുറന്ന സമീപനം. ദേവസ്വം പ്രസിഡന്റ് രാജിവയ്ക്കണം എന്നും പ്രതികരണം
4. സർക്കാർ നിരപരാധിത്വം അറിയിച്ചിട്ടുണ്ട്. പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ എല്ലാം വ്യക്തം. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം. എസ്.എൻ.ഡി.പി സമരത്തിനില്ല. കേരളത്തെ ഭ്രാന്താലയമാക്കാനുള്ള നീക്കത്തെ അംഗീകരിക്കാൻ ആവില്ല. മുഖ്യമന്ത്രി വിളിച്ച ചർച്ച തന്ത്രി കുടുംബം ബഹിഷ്‌കരിച്ചത് മാന്യതയല്ല. കേരളത്തിലെ മറ്റ് ഹിന്ദുമത സംഘടനകളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം എന്നും വെള്ളാപ്പള്ളിയുടെ അപേക്ഷ
5. ബ്രൂവറി, ഡിസ്റ്റിലറി അനുമതി സർക്കാർ പിൻവലിച്ചു എങ്കിലും അന്വേഷണം ആവശ്യപ്പെട്ട് മുന്നോട്ടുപോകും എന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ ഇനി വരാനിരിക്കുന്നത് നിയമയുദ്ധം. അന്വേഷണ അനുമതി തേടിയുള്ള പ്രതിപക്ഷ നേതാവിന്റെ കത്തന്മേലുള്ള ഗവർണറുടെ നിലപാട് നിർണായകം ആകും. മന്ത്രിയ്ക്ക് എതിരെ അന്വേഷണത്തിന് സർക്കാർ അനുമതി വേണമെന്ന് പുതിയ ചട്ടം നിലനിൽക്കെ, എല്ലാം ശരിയായ രീതിയിൽ എങ്കിൽ എന്തിന് അനുമതി നഷേധിച്ചു എന്നതിന് സർക്കാർ ഉത്തരം നൽകേണ്ടിവരും
6. ബ്രൂവറിയ്ക്ക് സർക്കാർ അനുമതി നൽകിയത്, ജൂണിൽ എങ്കിലും കഴിഞ്ഞ മാസം അവസാനം ആണ് അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്ത് എത്തിയത്. ഇഷ്ടക്കാർക്ക് സർക്കാർ രഹസ്യമായി അനുമതി നൽകി എന്നാണ് പ്രതിപക്ഷ ആരോപണം. അന്വേഷണത്തിന് ഗവർണർ ഉത്തരവിട്ടാൽ പൊലീസ് നടപടി തുടങ്ങും, മറിച്ചെങ്കിൽ കോടതിയെ സമീപിക്കാൻ ആണ് പ്രതിപക്ഷ നീക്കം. ക്രമക്കേടിന് തെളിവാണ് അനുമതി ഉത്തരവ് പിൻവലിക്കാനുള്ള കാരണം എന്നും സമഗ്ര അന്വേഷണത്തിലൂടെ മാത്രമേ അഴിമതി പുറത്തു കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്നും പ്രതിപക്ഷം
7. ബ്രൂവറിയിൽ അഴിമതി നടന്നിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. തന്റെ കൈകൾ ശുദ്ധമാണ്. അനുമതി നൽകിയതിൽ തന്റെ ഓഫീസിന് വീഴ്ച പറ്റിയിട്ടില്ല. പുതിയ ബ്രൂവറികൾക്ക് അനുമതി നൽകുന്ന കാര്യം മന്ത്രി സഭ ചർച്ച ചെയ്ത് തീരുമാനിക്കും. ടി.പി. രാമകൃഷ്ണന്റെ പ്രതികരണം, രാവിലെ ചേർന്ന സി.പി.എം അവൈലബിൾ സെക്രട്ടേറിയറ്റിൽ
8. ബാർ കോഴക്കേസിൽ കെ.എം. മാണിക്ക് എതിരെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്റെ അപേക്ഷയിൽ നിയമോപദേശം തേടാൻ സർക്കാർ ആലോചന. നിയമ വകുപ്പനോടോ എ.ജയോടോ ആകും നിയമോപദേശം തേടുക. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ബിജു രമേശിന്റെ അപേക്ഷ സർക്കാരിന് ലഭിച്ചു. കെ.എം മാണി എം.എൽ.എ ആയതിനാൽ തുടരന്വേഷണ കാര്യത്തിൽ സ്പീക്കറുടെ അനുമതി വേണോ എന്ന കാര്യവും പരശോധിക്കും
9. തുടരന്വേഷണത്തിന് മന്ത്രിസഭയുടേയും ഗവർണറുടേയും അനുമതി നിർണായകം. കോഴ നൽകിയ കേസിൽ ബാർ ഹോട്ടൽ അസോസയേഷൻ ഭാരവാഹികളെ പ്രതികളാക്കണം എന്നും അപേക്ഷയിൽ ബിജു രമേശ്. മുൻ പ്രസിഡന്റ് രാജ്കുമാറന്റേയും ജനറൽ സെക്രട്ടറി കൃഷ്ണദാസന്റേയും പങ്ക് അന്വേഷിക്കണം എന്നും ഇവർ മാണിയ്ക്ക് പണം കൈമാറിയതിന്റെ തെളിവുണ്ടായിട്ടും വിജിലൻസ് അന്വേഷിച്ചില്ല എന്നും ആരോപണം. നിയമോപദേശം തേടാനുള്ള തിരക്കിട്ട നീക്കം, കോഴക്കേസിൽ മൂന്നാം തവണയും മാണിക്ക് ക്ലീൻ ചിറ്റ് നൽകി കൊണ്ടുള്ള വിജിലൻസ് റപ്പോർട്ട് കോടതി തള്ളിയ സാഹചര്യത്തിൽ
10. ഇന്ധന തീരുവ കുറയ്ക്കും എന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടും തുടർച്ചയായ നാലാം ദിവസവും രാജ്യത്തി ഇന്ധന വിലയിൽ വർധനവ്. തിരുവനന്തപുരത്ത് പെട്രോളിന് 85.70ഉം ഡീസലിന് 79.42 രൂപയുമാണ് ഇന്നത്തെ വില. കോഴക്കോട് പെട്രോൾ ലിറ്ററിന് 84.58 ഉം ഡീസൽ 78.38 ഉം ആയി. ഡൽഹിയിൽ ഇന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 29 പൈസയും വർധിച്ചു. മുംബയിൽ പെട്രോളിന് 23 പൈസ വർധിച്ച് 87.73 രൂപയിൽ എത്തിയപ്പോൾ ഡീസൽ ലിറ്റനിന് 31 പൈസ കൂടി 77.68 ആയി