പ്രമേഹത്തിന്റെ, പ്രത്യേകിച്ചും ടൈപ്പ് ഹഹ ഡയബെറ്റിസിന്റെ തുടക്കം രോഗി തിരിച്ചറിയാതെ പോവുകയും രോഗം മൂർച്ഛിക്കുകയും ചെയ്യുന്നു. പ്രീ ഡയറ്റബിക് സ്റ്റേജിൽ ടൈപ്പ് ll ആണ് കൂടുതലും അറിയാതെ പോകുന്നത്. അമിതമായ മൂത്രവിസർജ്ജനം, അതിയായ ദാഹംഅതിയായ വിശപ്പ്, അധികമായ ക്ഷീണം ഉണ്ടാവുക, ഭാരവർദ്ധനവ് ഉണ്ടാവുക, കൈകാലുകളുടെഅഗ്രത്തിൽപെരുപ്പ്, തൊട്ടാലറിയാത്ത അവസ്ഥ, മുറിവ് ഉണങ്ങാൻ കാലതാമസമുണ്ടാവുക, ത്വക് രോഗങ്ങൾ, പുരുഷന്മാരിലെ ലൈംഗിക ഉത്തേജന ക്ഷമത കുറയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കാണുന്നു. കൈയുടെയും കാലിന്റെ പാദത്തിലെ കുത്തിനോവ്, പെരുപ്പ്, വേദന, പുകച്ചിൽ എന്നീ അവസ്ഥകളെ Stocking glove type of peripheral neuropathy എന്നാണറിയുന്നത്. കാഴ്ചശക്തിയും ഇക്കൂട്ടരിൽ കുറയുന്നതായി കാണാം.ടൈപ്പ് ഹഹ പ്രമേഹം, ക്രമമായ ആഹാരവും പതിവായും മിതമായുമുള്ള വ്യായാമവും അടിക്കടിയുള്ള രക്തപരിശോധനകളും കൊണ്ട് നിയന്ത്രിക്കാവുന്നതാണ്. ഒരു വിദഗ്ദ്ധനായ പരിശീലകന്റെ ഉപദേശം പ്രകാരം, പ്രമേഹ നിയന്ത്രണത്തിനായി പറയുന്ന യോഗാസനങ്ങൾ വളരെ പ്രയോജനം ചെയ്യുന്നതാണ്. അന്നജം അധികമായുള്ള ആഹാരശീലം ഒഴിവാക്കുക, നാരുകൾ കൂടുതലടങ്ങിയിട്ടുള്ള പച്ചക്കറികൾ ശീലിക്കുക, ഇടവിട്ട് അല്പം വീതമുള്ള ആഹാരശീലങ്ങൾ നിർബന്ധമാക്കുക, ധാരാളം വെള്ളം കുടിക്കുക, പകലുറക്കം ഒഴിവാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തുകയെന്നതാണ് പ്രധാന ചികിത്സ. എന്നിരുന്നാലും പ്രായാധിക്യം വരുന്തോറും ഇൻസുലിനും മരുന്നുകളും ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയും വന്നേക്കാം.
ഗർഭിണികളിലെ പ്രമേഹം
ഇത് ഗർഭിണികളിൽ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണ്. ആ സമയത്തുള്ള ഇൻസുലിന്റെ കുറവാണിതിന് കാരണം. പ്രഗ്നൻസി പീരിഡിലെ ബ്ളഡ് ടെസ്റ്റുകളിലൂടെ അറിയാവുന്നതാണിത്. ഇത് ചിലരിൽ ആഹാര ക്രമീകരണത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും നിയന്ത്രിക്കാവുന്നതാണ്. 10 20 ശതമാനം ഗർഭിണികൾക്ക് മരുന്ന് കഴിക്കേണ്ടിവരുന്നു.
ഇല്ലാത്തപക്ഷം ഈ ഉയർന്ന പ്രമേഹം കുട്ടിയുടെ ജനന സമയത്തെ പല സങ്കീർണതകൾക്കും കാരണമാകുന്നു. ഈ അവസ്ഥ കുട്ടിയുടെ വലിപ്പം അമിതമായി കൂടാൻ കാരണമാകുന്നു.
ഗർഭിണിയാകുന്നതിന് മുൻപ് തന്നെ ധാരാളം മൃഗക്കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നിവ ഉപയോഗിച്ചിരുന്നവരിലാണ് അധികമായി കണ്ടുവരുന്നത്. അമിതഭാരവും ഇതിന് വഴിതെളിക്കുന്നു.
പ്രമേഹം ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് എപ്പോഴാണ്?
1. അടുത്തടുത്ത ഇടവേളകളിലെ മൂത്രവിസർജ്ജനം
2. അമിത വിശപ്പ്, വിയർപ്പ്, ദാഹം
3. ഭാരം പെട്ടെന്ന് കുറഞ്ഞുവരിക
ഡോ. ജാക്വിലിൻ. എ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ. ആയുർവേദ ഡിസ്‌പെൻസറി
കള്ളിക്കാട്
തിരുവനന്തപുരം
ഫോൺ: 9446705573