ന്യൂഡൽഹി: രാജ്യത്ത് വീണ്ടും സിക വൈറസ് പടർന്ന് പിടിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യമന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് തേടി. രാജസ്ഥാനിലെ ജയ്‌പൂരിൽ 22 പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്.
സെപ്തംബർ 24ന് ഒരു സ്ത്രീയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ 22 സാമ്പിളുകൾ കൂടി പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിലാണ് ഏഴ് സാമ്പികളാണ് പോസിറ്റീവായി കണ്ടെത്തിയത്. ഇതിൽ ഒരാൾ ബീഹാറിൽ നിന്നുള്ള വിദ്യാർത്ഥിയാണ്. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പായി ഇയാൾ ജന്മനാട്ടിലെത്തിയിരുന്നു. ഇത് കണക്കിലെടുത്ത് ബീഹാറിലെ 38 ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഈ വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ്. ലോകവ്യാപകമായി 86 രാജ്യങ്ങളിലാണ് സിക വൈറസ് പൊട്ടിപ്പുറപ്പെട്ടത്.
സിക വൈറസ് ബാധയേറ്റ് ഏഴുപേർ ജയ്‌പൂരിലെ എസ്.എം.എസ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.