പാറശാല: യുവതിയുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയിലായി. നെയ്യാറ്റിൻകര മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സജി മോൻ (30) ആണ് മാരായമുട്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 11ന് മാരായമുട്ടം മാതാ ഭവനിൽ ബിന്ദു (40) അടുത്തുള്ള മാർക്കറ്റിൽ പോയി വരവേ ഇടവഴിയിൽ പതുങ്ങിനിന്ന സജിമോൻ യുവതിയുടെ കഴുത്തിൽ കിടന്ന രണ്ട് പവന്റെ മാല കവർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.ഇയാളെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.