മലയിൻകീഴ് : മഴയിൽ വീട് തകർന്നതോടെ അന്തിയുറങ്ങാൻ അടച്ചുറപ്പുള്ളസ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ് വിളവൂർക്കൽ കുണ്ടാക്കോണം പാറയം വിളാകത്ത് വീട്ടിൽ വി.എസ്.സുജിതകുമാരിയും മകളും. വീടിന്റെ മുൻവശം പൂർണമായും തകർന്നു.വിളവൂർക്കൽ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് കൂലിവേലക്കാരിയായ സുജിതകുമാരി പറയുന്നത്. ശേഷിക്കുന്ന വീടിന്റെ ഭാഗം ഏത് നിമിഷം വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്.