തിരുവനന്തപുരം: പൂജപ്പുര സരസ്വതി ദേവിക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ വൈകിട്ട് 6.30ന് ക്ഷേത്രസന്നിധിയിൽ ചേരുന്ന പൊതുയോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. ശശി തരൂർ എം.പി നവരാത്രി സാഹിത്യോത്സവത്തിന്റെയും സുരേഷ് ഗോപി എം.പി നവരാത്രി സംഗീതോത്സവത്തിന്റെയും ഒ. രാജഗോപാൽ എം.എൽ.എ അമ്യൂസ്മെന്റ് പാർക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും. പത്തുദിവസത്തെ മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് സരസ്വതീവന്ദനവും വൈകിട്ട് 7ന് ഓട്ടൻതുള്ളലും ഉണ്ടാകും.
നാളെ രാത്രി 8.30ന് കനകസഭാദർശനം, രാത്രി 9.15ന് നവരാത്രി സംഗീതോത്സവത്തിൽ പനമുറ്റം മധുസൂദനൻ പാടുന്നു. 11ന് ഉച്ചയ്ക്ക് 3ന് എഴുത്തച്ഛൻ സമ്മേളനം, വൈകിട്ട് 5ന് കളരിപ്പയറ്റ്, 6ന് എൻ.ജെ. നന്ദിനി പാടുന്നു. 9.15ന് നൃത്തസന്ധ്യ. 12ന് രാവിലെ 9ന് സംഗീതക്കച്ചേരി, 6ന് മൂഴിക്കുളം ഹരികൃഷ്ണൻ പാടുന്നു. 9.15ന് ഓൾഡ് ഈസ് ഗോൾഡ് ഗാനമേള. 13ന് രാവിലെ 9ന് നൃത്തം, 3ന് അക്ഷരശ്ളോകസദസ്, 5ന് ഭരതനാട്യം, 6ന് ഡോ. ബി. അരുന്ധതി പാടുന്നു. രാത്രി 9.15ന് ഡാൻസ്. 14ന് രാവിലെ 8ന് സംഗീതക്കച്ചേരി, 3ന് ഭാഗവത സമ്മേളനം, വൈകിട്ട് 5ന് മുത്തുകൃഷ്ണ എം. പാടുന്നു. രാത്രി 9.15ന് നൃത്തനൃത്യങ്ങൾ. 15ന് രാവിലെ 9ന് നൃത്തം, 3ന് കവി സമ്മേളനം, വൈകിട്ട് 6ന് ബാംഗ്ളൂർ കെ.വി. കൃഷ്ണപ്രസാദ് പാടുന്നു. രാത്രി 9.15ന് നൃത്തനൃത്യങ്ങൾ. 16ന് രാവിലെ 9ന് ഭക്തിഗാനസുധ, 3ന് ശ്രീശങ്കരമഹോത്സവം, 6ന് പൂജപ്പുര മോഹനകുമാർ പാടുന്നു, രാത്രി 9.15ന് നൃത്തനൃത്യങ്ങൾ. 17ന് രാവിലെ 9ന് ശ്രീരാമായണ കാവ്യമേള, വൈകിട്ട് ടി.എൻ.എസ്. കൃഷ്ണ ചെന്നൈ പാടുന്നു, രാത്രി 9.15ന് മാജിക് വർണോത്സവം. 18ന് രാവിലെ 10ന് സമ്പ്രദായ ഭജൻ, 3ന് ഭഗവദ്ഗീതാ സമ്മേളനം, വൈകിട്ട് 6ന് ഡോ. കെ.എൻ. രംഗനാഥശർമ്മ ചെന്നൈ പാടുന്നു, രാത്രി 10ന് മെഗാ ഫ്യൂഷൻ പ്രോഗ്രാം. 19ന് രാവിലെ 5.30 മുതൽ വിദ്യാരംഭം, 10ന് കാവടി ഘോഷയാത്ര, 4.15ന് പള്ളിവേട്ട, വൈകിട്ട് 6.30ന് സംഗീതക്കച്ചേരി, രാത്രി 8.30ന് മെഗാ ഗാനമേള.