വർക്കല: ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി നവതി ആചരണത്തിന്റെ ഭാഗമായി നടന്ന വരുന്ന മണ്ഡലമഹായജ്ഞത്തിന്റെ ഭാഗമായി 31 ന് മഹായതി പൂജ നടക്കും. ഭാരതത്തിലെ വിവിധ ആശ്രമ മഠാധിപതികളും സന്യാസി ശ്രേഷ്ഠന്മാരും ഉൾപ്പെടെ ആയിരത്തോളം യതിവര്യന്മാർ ചടങ്ങിലെത്തും. 27,28,29 തിയ്യതികളിൽ നടക്കുന്ന ചടങ്ങുകളിൽ സാംസ്കാരിക നായകന്മാരും പങ്കെടുക്കും.ബി.ജെ.പിഅദ്ധ്യക്ഷൻഅമിതഷാ,കേന്ദ്രമന്ത്രിസ്മൃതിഇറാനി,മുഖ്യമന്ത്രിപിണറായി വിജയൻ തുടങ്ങിയവർ സംബന്ധിക്കും. നിത്യേന നടക്കുന്ന ജപയജ്ഞം, ഹോമം, സമൂഹ അർച്ചന മഹാഗുരുപൂജ തുടങ്ങിയ ചടങ്ങുകളിൽ വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുക്കുന്നത്.