പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേ ലൈംഗികാരോപണം. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് അദ്ദേഹത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. മാദ്ധ്യമപ്രവർത്തക സന്ധ്യ മേനോനോടാണ് യുവതി ഇക്കാര്യം പങ്കുവച്ചത്. യുവതിക്ക് പിന്തുണയുമായി സംവിധായകൻ സി.എസ് അമുദൻ, ഗായിക ചിന്മയി എന്നിവർ രംഗത്ത് വന്നിട്ടുണ്ട്. യുവതി പറഞ്ഞതിങ്ങനെ 'അയാൾ എന്നെ വന്ന് കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു.
എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. കോടമ്പാക്കത്ത് അദ്ദേഹത്തിന്റെ വീടും ഓഫീസും ഒന്നാണ്. എന്റെ ഓർമ ശരിയാണെങ്കിൽ ആളുകളോട് അവിടെ വന്ന് കാണാനാണ് അദ്ദേഹം ആവശ്യപ്പെടുക.'വൈരമുത്തു ഒരു വേട്ടക്കാരനാണെന്നും സിനിമാ മേഖലയിലെ പരസ്യമായ ഒരു രഹസ്യമാണിതെന്നും ഇവർ ആരോപിക്കുന്നു. അദ്ദേഹത്തിനുള്ള രാഷ്ട്രീയ ബന്ധങ്ങൾ ശക്തമായതിനാൽ ആരും പരാതിപ്പെടാൻ തയ്യാറാകുന്നില്ലെന്നും അവർ വ്യക്തമാക്കി.