brewery

1. ബ്രൂവറി, ഡിസ്റ്റിലറി അനുമതി സർക്കാർ പിൻവലിച്ചു എങ്കിലും അന്വേഷണം ആവശ്യപ്പെട്ട് മന്നോട്ടപോകും എന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ ഇനി വരാനിരിക്കുന്നത് നിയമയുദ്ധം. അന്വേഷണ അനുമതി തേടിയുള്ള പ്രതിപക്ഷ നേതാവിന്റെ കത്തിന്മേലുള്ള ഗവർണറുടെ നിലപാട് നിർണായകം ആകും. മന്ത്രിയ്ക്ക് എതിരെ അന്വേഷണത്തിന് സർക്കാർ അനുമതി വേണമെന്ന് പുതിയ ചട്ടം നിലനിൽക്കെ, എല്ലാം ശരിയായ രീതിയിൽ എങ്കിൽ എന്തിന് അനുമതി നിഷേധിച്ചു എന്നതിന് സർക്കാർ ഉത്തരം നൽകേണ്ടിവരും

2. ബ്രൂവറിയ്ക്ക് സർക്കാർ അനുമതി നൽകിയത്, ജൂണിൽ എങ്കിലും കഴിഞ്ഞ മാസം അവസാനം ആണ് അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്ത് എത്തിയത്. ഇഷ്ടക്കാർക്ക് സർക്കാർ രഹസ്യമായി അനുമതി നൽകി എന്നാണ് പ്രതിപക്ഷ ആരോപണം. അന്വേഷണത്തിന് ഗവർണർ ഉത്തരവിട്ടാൽ പൊലീസ് നടപടി തുടങ്ങും, മറിച്ചെങ്കിൽ കോടതിയെ സമീപിക്കാൻ ആണ് പ്രതിപക്ഷ നീക്കം. ക്രമക്കേടിന് തെളിവാണ് അനുമതി ഉത്തരവ് പിൻവലിക്കാനുള്ള കാരണം എന്നും സമഗ്ര അന്വേഷണത്തിലൂടെ മാത്രമേ അഴിമതി പുറത്തു കൊണ്ടുവരാൻ കഴിയുകയുള്ളൂ എന്നും പ്രതിപക്ഷം

3. ബ്രൂവറിയിൽ അഴിമതി നടന്നിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. തന്റെ കൈകൾ ശുദ്ധമാണ്. അനുമതി നൽകിയതിൽ തന്റെ ഓഫീസിന് വീഴ്ച പറ്റിയിട്ടില്ല. പുതിയ ബ്രൂവറികൾക്ക് അനുമതി നൽകുന്ന കാര്യം മന്ത്രി സഭ ചർച്ച ചെയ്ത് തീരുമാനിക്കും. ടി.പി. രാമകൃഷ്ണന്റെ പ്രതികരണം, രാവിലെ ചേർന്ന സി.പി.എം അവൈലബിൾ സെക്രട്ടേറിയറ്റിൽ

4. സാലറി ചലഞ്ചിന് ഹൈക്കോടതിയുടെ സ്റ്റേ. വിസമ്മത പത്രം നൽകണം എന്ന ഉത്തരവ് കോടതി സ്‌റ്റെ ചെയ്തത്, നിർബന്ധിത പിരിവ് അനുവദിക്കാൻ ആവില്ലെന്ന നിരീക്ഷണത്തോടെ. സർക്കാർ ജീവനക്കാരുടെ സാമ്പത്തിക പരാധീനതകൾ കൂടി മനസിലാക്കണം. സർക്കാർ നടപടികളിൽ നിർബന്ധ ബുദ്ധി ഉണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. ഒരു മാസത്തെ പണം നൽകണം എന്ന് പറയുന്നത് നിർബന്ധിത പിരിവ്.  ഹൈക്കോടതി നിരീക്ഷണം, വിഷയവുമായി ബന്ധപ്പെട്ട് എൻ.ജി.ഒ സംഘടനകൾ നൽകിയ ഹർജി പരിഗണിച്ച്

5. സാലറി ചലഞ്ചിൽ പങ്കെടുക്കാത്തവർക്ക് എതിരെ ഭീഷണികൾ വരുന്നുണ്ടെന്ന് ഹർജിക്കാർ. ഒരു നിർബന്ധവും ഇല്ലാതെ പണം നൽകാൻ ജീവനക്കാരെ അനുവദിക്കണം എന്നും വാദം. എന്നാൽ നിശ്ചിത തുക നൽകണം എന്നത് അപേക്ഷ മാത്രമെന്ന് കോടതിയിൽ എ.ജി. വിസമ്മത പത്രം നൽകാത്തവർ സാലറി ചലഞ്ചിൽ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കുന്നതായും അഡ്വക്കേറ്റ് ജനറൽ. വിസമ്മത പത്രം നൽകിയില്ല എന്നതിന് അർത്ഥം അവർ പണം നൽകാൻ തയ്യാറാണ് എന്നല്ലെന്ന് എ.ജിയെ ഓർമ്മിപ്പിച്ച് കോടതി

6. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സി.പി.എം നേതാവ് കുഞ്ഞനന്തന് വീണ്ടും പരോൾ. ഇക്കുറി 25 ദിവസത്തെ അടിയന്തര പരോൾ കൂടി അനുവദിച്ചതോടെ കുഞ്ഞനന്തൻ പുറത്തു വന്ന കാലയളവ് 1 വർഷം. സാധാരണ തടവുകാർ അപേക്ഷ നൽകി മാസങ്ങളോളം കാത്തിരിക്കമ്പോൾ ആണ് പാനൂർ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനിൽ നിന്ന് ആഭ്യന്തര വകുപ്പ് അപേക്ഷ എഴുതി വാങ്ങി പരോൾ അനുവദിക്കുന്നത്

7. ഇന്ന് ലോക തപാൽ ദിനം ആചരിക്കമ്പോൾ, വർക്കല പോസ്റ്റോഫീസിലെ പോസ്റ്റ് വുമൺ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. തിരുവനന്തപുരം ജില്ലയിലെ വർക്കല പോസ്റ്റോഫീസിന്റെ പോസ്റ്റ് ബോക്സിൽ കഴിഞ്ഞ ദിവസം ആരോ കൊണ്ടുവച്ച സമ്മാനപ്പൊതിയിൽ ഉണ്ടായിരുന്നത് വിഷ പാമ്പായിരുന്നു. പോസ്റ്റ് വുമൺ അനില ലാലിന്റെ പേരെഴുതി, കാർഡ് ബോർഡ് പെട്ടിയിലാണ് ജീവനുള്ള പാമ്പിനെ വച്ചിരുന്നത്. ജീവനുളള പാമ്പിനൊപ്പം ഭീഷണിക്കത്തുമുണ്ടായിരുന്നു. വർക്കല പൊലീസെത്തി എത്തി ബോക്സ് കൊണ്ടപോയി. പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.

8. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ ഏഴ് പേരിൽ സിക വൈറസ് സ്ഥിരീകരിച്ചു. സെ്ര്രപംബർ 24ന് ഒരു സ്ത്രീയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ 22 സാമ്പിളുകൾ കൂടി പൂനെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലേക്ക് അയയ്ക്കുകയായിരുന്നു.  ഇതിലാണ് 7 സാമ്പിളുകൾ പോസിറ്റീവായി കണ്ടെത്തിയത്. ജയ്പൂരിൽ രോഗം പടരുന്നത് തടയാൻ ആരോഗ്യ വകുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്. ലോകവ്യാപകമായി 76 രാജ്യങ്ങളിലാണ് സിക വൈറസ് ബാധ സ്ഥിരീകരിച്ചത്

9. ഭിലായിൽ സ്റ്റീൽ പ്ലാന്റിൽ ഉണ്ടായ സ്‌ഫോടനത്തിൽ 6 പേർ മരിച്ചു. 14 പേർക്ക് പരിക്ക്. ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. സംസ്ഥാനത്തെ തലസ്ഥാനമായ റായ്പൂരിൽ നിന്നും 30 കിലോമീറ്റർ അകലെ ആണ് സംഭവം. രക്ഷാ പ്രവർത്തനം തുടരുന്നു