തിരുവനന്തപുരം: ചാരക്കേസിൽ നിന്ന് കുറ്റവിമുക്തനായ ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നന്പി നാരായണന് സുപ്രീം കോടതി നിർദ്ദേശിച്ച 50 ലക്ഷം രൂപ കൈമാറി. ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുകയുടെ ചെക്ക് നന്പി നാരായണന് കൈമാറി. മന്ത്രിമാരായ ഇ.പി.ജയരാജൻ, ഇ.ചന്ദ്രശേഖരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.