mt-ramesh

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിൽ  കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന്  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. ഈ പ്രശ്നത്തിൽ കേരളത്തിന്റെ തെരുവുകളിലുയരുന്ന പ്രതിഷേധങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുന്നു. നാമജപവും,ശരണം വിളികളുമായി മുന്നേറുന്ന പ്രതിഷേധങ്ങളെ കലാപത്തിനുള്ള ആഹ്വാനമായിട്ടാണ് സർക്കാർ കാണുന്നത്. ഒരിടത്തും സർക്കാർ വിരുദ്ധ മുദ്രാവാക്യം ഉയർന്നു വന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകാനൊരുങ്ങിയ ദേവസ്വം ബോർഡിനെ എന്തിന് വിലക്കിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.