liver

കരളിന്റെ ആരോഗ്യത്തിന് ഭക്ഷണത്തിൽ ശ്രദ്ധപുലർത്തണം. ചില ഭക്ഷണങ്ങളിതാ : കരളിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന അലിസിൻ, സെലെനിയം എന്നിവ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിആന്തരികാവയവങ്ങളെ ശുദ്ധീകരിക്കുകയും ലിവർ എൻസൈമുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.   എൻസൈമുകൾ  വിഷാംശം നീക്കം ചെയ്യും.
 ബീറ്റ്റൂട്ട്, ക്യാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ കരളിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.  ഇലക്കറികൾ  കരളിലെ വിഷാംശം നീക്കം ചെയ്യും. ഗ്രീൻ ടീ കുടിക്കുന്നതും നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകൾ കരളിലെ വിഷാംശം പുറന്തള്ളും. ദിവസവും ആപ്പിൾ കഴിയ്ക്കുക. ഇതിലെ പെക്ടിൻ കരളിനെ സഹായിക്കും. അവോക്കാഡോയിലെ ഗ്ലൂട്ടാതയോനിൻ കരൾ ശുദ്ധീകരിക്കുകയും പുതിയ കോശങ്ങളുണ്ടാക്കാൻ സഹായിക്കുകയും ചെയ്യും. തവിടു കളയാത്ത ധാന്യങ്ങളിലെ വൈറ്റമിൻ ബി കോംപ്ലക്സ് കരളിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാൻ സഹായിക്കുന്നു.  ബ്രൊക്കോളിയിൽ ഗ്ലൂക്കോസയനോലേറ്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വിഷാംശം പുറന്തള്ളും.