new-santro

 

 

ചെന്നൈ: ഇന്ത്യയിലെ ഏറ്രവും വലിയ രണ്ടാമത്തെ കാർ നിർമ്മാതാക്കളായ ഹ്യൂണ്ടായിയുടെ ജനപ്രിയ ഫാമിലി കാർ സാൻട്രോ വീണ്ടും നിരത്തിലെത്തുന്നു. പുത്തൻ സാൻട്രോയുടെ വേൾഡ് പ്രീമിയർ ഈമാസം 23ന് ന്യൂഡൽഹിയിൽ നടക്കും. ആകർഷകമായ പുത്തൻ ലുക്കിലെത്തുന്ന പുതിയ സാൻട്രോ, ഇന്ത്യൻ വിപണിയിൽ ഒരു ഗെയിം ചേഞ്ചറും ബെഞ്ച്‌മാർക്കും ആയിരിക്കുമെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വൈ.കെ. കൂ പറഞ്ഞു.

പുത്തൻ സാൻട്രോയുടെ പ്രീബുക്കിംഗ് ഇന്നുമുതൽ 22 വരെ നടക്കും. പൂർണമായും ഓൺലൈനിംലാണ് ബുക്കിംഗ്. ആദ്യ 50,000 ഉപഭോക്താക്കൾക്ക് 11,100 രൂപ അടച്ച് ബുക്ക് ചെയ്യാം. മോഡേൺ സ്‌റ്രൈലിഷ് ടോൾബോയ് പ്രീമിയം ഡിസൈൻ, ശ്രേണിയിൽ ആദ്യമായി 17.64 സി.എം ടച്ച്സ്‌ക്രീൻ ഓഡിയോ - വീഡിയോ സംവിധാനം, വോയിസ് റെക്കഗ്‌നീഷൻ, റിയർ പാർക്കിംഗ് കാമറ, ബെസ്‌റ്ര് ഇൻ ക്ളാസ് എ.സിയോട് കൂടിയ കംഫർട്ടബിൾ ആൻഡ് പ്രീമിയം കാബിൻ, മികച്ച പെർഫോമൻസ് നൽകുന്ന 4 സിനിണ്ടർ, 1.1 ലിറ്റർ പെട്രോൾ എൻജിൻ, മൂന്നു വർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്രർ വാറന്റി തുടങ്ങി ഒട്ടേറെ സവിശേഷതകളാൽ സമ്പന്നമാണ് പുത്തൻ സാൻട്രോ.