tata-hexa

 

 

മുംബയ്: ടാറ്റാ മോട്ടോഴ്‌സിന്റെ എസ്.യു.വിയായ ഹെക്‌സയുടെ പുതിയ വേരിയന്റ് എക്‌സ്.എം. പ്ളസ് വിപണിയിലെത്തി. വില 15.27 ലക്ഷം രൂപ. 16ഓളം പുത്തൻ ഫീച്ചറുകളാണ് ഹെക്‌സ എക്‌സ്.എം പ്ളസിന്റെ സവിശേഷത. ഹെക്‌സ ബ്രാൻഡിംഗുള്ള സോഫ്‌റ്റ് ടച്ച് ഡാഷ്ബോർഡ്, ലെതറിൽ പൊതിഞ്ഞ സ്‌റ്രിയറിംഗ് വീൽ, ഡ്യുവൽ എ.സിയോട് കൂടിയ ഫുള്ളി ഓട്ടോമാറ്രിക് ടെമ്പറേച്ചർ കൺട്രോൾ, ആർ 16 ചാർക്കോൾ ഗ്രേ അലോയ് വീലുകൾ, ഫ്രണ്ട് ഫോഗ്‌ലാമ്പ്, കാമറയോട് കൂടിയ റിവേഴ്‌സ് പാർക്കിംഗ് സെൻസർ, ക്രൂസ് കൺട്രോൾ, ലൈറ്റ് സെൻസിംഗ് ഓട്ടോമാറ്രിക് ഹെഡ്‌ലാമ്പ്, കറുപ്പഴകുള്ള സ‌്പോർട്ടീ ഇന്റീരിയർ, എട്ട് നിറങ്ങളിൽ ആംബിയന്റ് മൂഡ് ലൈറ്രിംഗ്, ഇലക്‌ട്രിക് സൺറൂഫ് തുടങ്ങിയവയാണ് പുത്തൻ ആകർഷണങ്ങൾ.