citu

ചേർത്തല: സി.ഐ.ടി.യു നേതാവ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടമ്മ  സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിൽ കുത്തിയിരുന്നതോടെ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. സംഭവത്തെ തുടർന്ന് വഴിയോരക്കച്ചവട യൂണിയൻ ഏരിയ ഭാരവാഹിയ്ക്കെതിരെയാണ് വീട്ടമ്മ കരുവ എൽ.സി ഓഫീസിൽ പരാതി നൽകിയത്. കണിച്ചിക്കുളങ്ങര സ്വദേശിനിയായ വീട്ടമ്മയെ ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കിയതായും എന്നാൽ നേതാവ് സംരക്ഷിക്കാൻ തയ്യാറാവുന്നില്ലെന്നുമായിരുന്നു ആരോപണം.

ഇതോടെ ഭാര്യയും മക്കളുമുള്ള നേതാവ് വീട്ടമ്മയെ തൽക്കാലം വാടകവീട്ടിൽ താമസിപ്പിക്കാമെന്ന് ചർച്ചയ്ക്ക് ശേഷം ഉറപ്പുനൽകി. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അതേസമയം,​ നേതാക്കൾക്കെതിരെ പീഡനപരാതികൾ വർദ്ധിച്ച് വരുന്നതോടെ കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഏരിയ നേതൃത്വം