1. മീ ടു കാമ്പയിനിൽ കുടുങ്ങിയ കേന്ദ്രമന്ത്രി എം.ജെ അക്ബറിന് കുരുക്ക് മുറുകുന്നു. അക്ബറിന് എതിരായ ആരോപണത്തിൽ പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകി വിദേശകാര്യ മന്ത്രാലയം. വനിതാ മാദ്ധ്യമപ്രവർത്തകയുടെ ലൈംഗിക ആരോപണത്തിൽ എം.ജെ അക്ബറിന് എതിരെ നടപടിക്ക് സാധ്യത. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കൂടിയായ എം.ജെ അക്ബർ, എഡിറ്റർ ആയിരിക്കെ ജോലിക്ക് അഭിമുഖത്തിന് എത്തുന്ന വനിതാ മാദ്ധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറി എന്നാണ് വെളിപ്പെടുത്തൽ
2. അക്ബറിനെ കൂടാതെ മി ടൂ കാമ്പയ്നിൽ കേന്ദ്ര മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിക്ക് എതിരെയും ആരോപണം ഉയർന്നതായി സൂചന. സംഭവത്തിൽ വനിതാ മാദ്ധ്യമപ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകുന്നതായി എഡിറ്റേഴ്സ് ഗിൽഡ്. ഹോളിവുഡിന് പിന്നാലെ ഇന്ത്യയിലും മീടു കാമ്പയിന് തുടക്കമിട്ടത് ബോളിവുഡ് നടിയായിരുന്ന തനുശ്ര ദത്ത. നടൻ നാനാ പടേക്കർക്ക് എതിരായ ആരോപണത്തിൽ മൊഴി നൽകാൻ തനുശ്രീ ദത്ത ഉടൻ മഹാരാഷ്ട്ര വനിതാ കമ്മിഷന് മുന്നിൽ ഹാജരാകും.
3. അതോടൊപ്പം ക്വീൻ സിനിമയുടെ സംവിധായകൻ വികാസ് ബാലിക്കിന് എതിരെ നടി കങ്കണ റാവത്തും ക്വീനിലെ താരമായിരുന്ന നയനി ദീക്ഷിതും ആരോപണം ഉന്നയിച്ചിരുന്നു. നിർമ്മാതാവും തിരക്കഥാ കൃത്തുമായ അലോക് നാഥ് ലൈംഗീകമായി പീഡിപ്പിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ബോളിവുഡിന് പിന്നാലെ മീ ടൂ ക്യാമ്പയിനിൽ കുടുങ്ങി നടനും എം.എൽ.എയുമായ മുകേഷ്. ട്വിറ്ററിലൂടെ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത് സാങ്കേതിക പ്രവർത്തക ടെസ് ജോസഫ്.
4. മുകേഷിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായത്, 19 വർഷത്തിന് മുൻപ് ഒരു ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെ. ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് ശല്യം ചെയ്തതായി ടെസ്. മുകേഷിന്റെ മുറിക്ക് തൊട്ടടുത്തുള്ള മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചു. സഹായത്തിന് എത്തിയത് അന്നത്തെ സ്ഥാപന മേധാവി ഡെറക് ഒബ്രയാൻ എന്നും വെളിപ്പെടുത്തൽ. തൃണമൂൽ നേതാവും രാജ്യസഭാംഗവും ആണ് ഡെറക്. അതേസമയം, സംഭവത്തെ കുറിച്ച് തനിക്ക് ഓർമ്മയില്ല എന്ന് മുകേഷ്. ആരോപണം ചിരിച്ചു തള്ളുന്നു എന്നും ടെസിനെ അറിയില്ല എന്നും പ്രതികരണം
5. ബ്രൂവറി, ഡിസ്റ്റിലറി അനുമതി സർക്കാർ പിൻവലിച്ചിട്ടും വീണ്ടും ആരോപണങ്ങളുമായി പ്രതിപക്ഷം. എല്ലാം നടന്നത് നിയമപരമായിട്ട് എങ്കിൽ അനുമതി റദ്ദ് ചെയ്തത് എന്തിന് എന്ന് രമേശ് ചെന്നിത്തല. ലൈസൻസ് റദ്ദാക്കിയത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ. ലൈസൻസ് അനുവദിച്ചതിൽ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും പ്രത്യേക താല്പര്യം. അഴിമതിയിലെ ഗൂഢാലോചന അന്വേഷിക്കണം എന്നും ചെന്നിത്തല
6. എക്‌സൈസ് വകുപ്പ് നടത്തുന്നത് തീവെട്ടികൊള്ള. മാർക്സിസ്റ്റ് പാർട്ടിയുടെ ധനസമാഹരണമായി എക്‌സൈസ് വകുപ്പ് മാറി. ഇനിയും പുതിയ പുതിയ അഴിമതികൾ പുറത്തുവരും. പാർട്ടി സെക്രട്ടറിയുടെ മൗനം ഈ കാര്യങ്ങളിൽ വളരെ വാചാലം ആയിരുന്നു. ബ്രൂവറി അനുമതിയിൽ അന്വേഷണ ആവശ്യവുമായി മുന്നോട്ടുപോകും എന്നും പ്രതിപക്ഷ നേതാവ്
7. ശബരിമല വിഷയത്തിലും സർക്കാരിന് ചെന്നിത്തലയുടെ മറുപടി. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒരു നടപടിക്കും കൂട്ടുനിൽക്കാൻ ആവില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി സുന്നി പള്ളികളിൽ സ്ത്രീകൾ കയറണം എന്ന് പറഞ്ഞത്, നന്നായി ആലോചിച്ച ശേഷം. ഇക്കാര്യം തീരുമാനിക്കേണ്ടത് കോടിയേരിയല്ല. എല്ലാ വിശ്വാസ സമൂഹത്തെയും കടന്നാക്രമിക്കുന്നത് സി.പി.എം നയം. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി വർഗീയ ചേരി ഉണ്ടാക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരം എന്നും മാദ്ധ്യമങ്ങൾക്ക് മുന്നിൽ ചെന്നിത്തല
8. സുസ്ഥിര വികസനം എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് ഇന്ത്യ പ്രാഥമിക നാഴികക്കല്ലുകൾ തയ്യാറാക്കിയതായി യു.എൻ ജനറൽ അസംബ്ലിയിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി. 2030ഓടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിൽ എത്താനുള്ള ശ്രമത്തിലാണ് രാജ്യം എന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് യു.എൻ അസംബ്ലിയിലെ സംസാരിക്കവേ എൻ.കെ പ്രേമചന്ദ്രൻ. 110 രാജ്യങ്ങളോട് ഒപ്പം കഴിഞ്ഞ മൂന്ന് വർഷത്തെ സ്വമേധയായ ഉള്ള ദേശീയ അവലോകനവും ഇന്ത്യ അവതരിപ്പിച്ചു
9. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ദൗത്യങ്ങൾക്ക് അനുസരിച്ചാണ് ദാരിദ്ര്യ നിർമ്മാർജനം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യം, ലിംഗസമത്വം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ ഇന്ത്യ നടപ്പാക്കുന്നത്. ഇന്ത്യ നടപ്പാക്കി വരുന്ന ശുചിത്വ ഭാരത പദ്ധതി ഇതിൽ പ്രധാനം ആണ്. 2022ഓടുകൂടി പാരമ്പര്യേതര ഊർജത്തിലേക്ക് ഉള്ള പരിവർത്തനത്തിന് ആയിട്ടാണ് ഇന്ത്യയുടെ ശ്രമം.
10. 100ജിഗാവാൾട്ട് സൗരോർജ്ജം ഉൾപ്പെടെ 175 ജിഗാവാൾട്ട് പാരമ്പര്യേതര ഊർജം ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും കൊല്ലം എം.പി പറഞ്ഞു. പൂർണമായും സൗരോർജ്ജത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിന് തന്നെ മാതൃകയാണ്. വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയും എന്നതിന്റെ തെളിവ് ആണിതെന്നും പ്രതിവർഷം ആറ് ദശലക്ഷം ഡോളർ ലാഭിക്കാനും ഇതിലൂടെ കഴിയും എന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു