കൊച്ചി: ഡോളറിനെതിരെ ഇന്ത്യൻ റുപ്പിയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന മൂല്യമായ 74.38ലേക്ക് ഇന്നലെ കൂപ്പുകുത്തി. ഇന്നലെ മാത്രം 31 പൈസയുടെ നഷ്‌ടമുണ്ടായി. ക്രൂഡോയിൽ വില വർദ്ധന, കറന്റ് അക്കൗണ്ട് കമ്മി കൂടുമോയെന്ന ആശങ്ക, മൂലധന വിപണിയിൽ നിന്ന് വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്ക് എന്നിവയാണ് രൂപയ്‌ക്ക് തിരിച്ചടിയായത്. നാണയപ്പെരുപ്പ നിയന്ത്രണം മാത്രമാണ് ലക്ഷ്യമെന്ന് ഉറപ്പിച്ച് റിസർവ് പ്രഖ്യാപിച്ച ധനനയവും രൂപയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.