umman-chandy-

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു. ഈ വിഷയം കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തങ്ങൾക്ക് ശ്രീധരൻ പിള്ളയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ പ്രത്യക്ഷ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച യു.ഡി.എഫിനെ കടന്നാക്രമിച്ച് ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു. കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണിതെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ശബരിമല സംസ്ഥാന വിഷയമായതിനാൽ കേന്ദ്രത്തിന് ഓർഡിനൻസ് ഇറക്കാൻ കഴിയില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.