ബ്യൂണസ് ഐറിസ്: യൂത്ത് ഒളിമ്പിക്സിൽ മെഡൽ സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി മനു ഭാക്കറിലൂടെ ഇന്ത്യ രണ്ടാം സ്വർണം സ്വന്തമാക്കി.ഷൂട്ടിങ് 10 മീറ്റർ എയർ പിസ്റ്റളിലാണ് മനു ഭാക്കർ സ്വർണം കരസ്ഥമാക്കിയത്. 236.5 പോയിന്റു സ്വന്തമാക്കിയാണ് മനുവിന്റെ സ്വർണം നേട്ടം. റഷ്യൻ താരം ഇയാന എനീന വെള്ളിയും നിനോ ഖുട്സിബെറീട്സ് വെങ്കലവും നേടി.ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം രണ്ടു സ്വർണവും മൂന്നു വെള്ളിയും ഉൾപ്പെടെ അഞ്ചായി ഉയർന്നു.