ലണ്ടൻ: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് ശ്രീ നാരായണ ഗുരു മിഷൻ ഒഫ് ദ യു.കെ 15 ലക്ഷം രൂപ സംഭാവന ചെയ്തു. അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച തുകയാണിത്. ഇനിയും കിട്ടുന്ന തുക അടുത്ത വർഷം വരെ സ്വീകരിക്കുകയും അത് പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുമെന്ന് എസ്.എൻ.ജി.എം അറിയിച്ചു.