ന്യൂയോർക്ക് : അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശബരിമലക്ഷേത്രാചാര സംരക്ഷണ സമിതിക്കും അയ്യപ്പഭക്തർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധയോഗവും അഖണ്ഡനാമജപവും ഭജനയും നടത്തി. ക്വീൻസിലെ ഫ്ളഷിംഗ്‌ക്ഷേത്രത്തിൽ കൂടിയ പൊതുയോഗത്തിൽ അയ്യപ്പസേവാ സംഘം പ്രസിഡന്റ്‌ഗോപിനാഥ് കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങൾ തുടരുന്നതിന് പ്രവർത്തിക്കുന്ന ശബരിമല തന്ത്രി കുടുംബം, പന്തളം രാജകൊട്ടാരം, അയ്യപ്പസേവാ സമാജം, അയ്യപ്പ കർമ്മ സമിതി, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, എസ്.എൻ.ഡി.പി, എൻ.എസ്.എസ്.യോഗക്ഷേമ സഭ, തുടങ്ങിയ എല്ലാ ഹൈന്ദവ സമിതികളുടെയും പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. സുപ്രീംകോടതിയിൽ റിവ്യൂ പെറ്റീഷൻ കൊടുക്കുന്ന പന്തളം കൊട്ടാരത്തിനും അയ്യപ്പ ഭക്തർക്കും 30 വർഷമായി ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന അയ്യപ്പസേവാ സംഘം എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.ദേവസ്വത്തെ സംരക്ഷിക്കേണ്ടദേവസ്വംബോർഡ് നിരുത്തരവാദപരമായി പെരുമാറുന്നതിലുമുള്ള അതൃപ്തിയുംദേവസ്വംബോർഡിനെ അറിയിക്കുവാൻയോഗം തീരുമാനിച്ചു.
അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലുമുള്ള അയ്യപ്പ ഭക്തരെ ഒരുമിച്ചു കൂട്ടുന്നതിന്‌വേൾഡ് അയ്യപ്പസേവാ ട്രസ്റ്റ്,കേരള ഹിന്ദൂസ് ഓഫ്‌നോർത്ത് അമേരിക്ക, എൻ.എസ്.എസ്. ഓഫ്‌നോർത്ത് അമേരിക്ക, എസ്.എൻ.ഡി.പി. മറ്റ് അയ്യപ്പസേവാ സംഘങ്ങൾ,ക്ഷേത്രങ്ങൾ, മലയാളി ഹിന്ദു മണ്ഡലം, എച്ച്.കെ.എസ് എന്നിവരുമായും കെ.എച്ച്.എൻ.എ മുൻ പ്രസിഡന്റ് ടി.എൻ. നായരുടെനേതൃത്വത്തിൽ രൂപീകരിച്ച 'സേവ് ശബരിമല' ഗ്രൂപ്പുമായുംയോജിച്ചു പ്രവർത്തിക്കുന്നതിന്‌ഗോപിനാഥ് കുറുപ്പ്, സജി കരുണാകരൻ, കുന്നപ്പള്ളിൽ രാജഗോപാൽ, രാമചന്ദ്രൻ നായർ, മുരളീധരൻ നായർ, രുഗ്മിണി ബാലകൃഷ്ണൻ, വനജാ നായർ എന്നിവരെ ഉൾപ്പെടുത്തി ഒരു ഏഴംഗ കർമ്മ സമിതിക്കും രൂപം നൽകി.