guruprasad

ഡാലസ്: നോർത്ത് അമേരിക്കയിൽ ആദ്യമായി ശിവഗിരി മഠത്തിന് ശാഖാ സ്ഥാപിക്കുന്നു. ഇതിന്റെ ഭൂമി പൂജ ഒക്ടോബർ 11ന് ഡാലസിലെ ഗ്രാന്റ് പ്രെയറിൽ നടത്തും. ഗുരുദേവ ക്ഷേത്രം, പ്രാർഥനാ മന്ദിരം, ശ്രീനാരായണ ഗുരു ലൈബ്രററി, ഗവേഷണ കേന്ദ്രം, യോഗ, ആയുർവേദം തുടങ്ങിയവയ്ക്കുള്ള കേന്ദ്രം ഉൾപ്പെടെയാണ് സ്ഥാപിക്കുക.

ഗുരുപൂജ, ശാന്തിഭവനം എന്നിവയോടെയാണു ഭൂമി പൂജ. ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറിയും ബോർഡംഗവുമായ സ്വാമി ഗരു പ്രസാദ് ചടങ്ങുകൾക്ക് നേതൃത്വം നൽകും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ഗുരുഭക്തരും ചടങ്ങിൽ പങ്കെടുക്കും. വിവരങ്ങൾക്ക്: 317 647 6668.