oh-my-god

കടയിൽ മോഷണത്തിനെത്തിയ കള്ളൻമാർ കടയുടമയായ സ്ത്രീയ്ക്ക് പണി കൊടുത്താൽ എങ്ങനെയുണ്ടാകും? കൗമുദി ടിവിയിലെ ഓ മൈ ഗോഡിന്റെ ഏറ്റവും പുതിയ എപ്പിസോഡിലാണ് രസകരമായ പുതിയ കെണിക്കഥ. ഈ കഥയിലെ വില്ലൻ സ്ത്രീയുടെ ഭർത്താവാണ്.കടയുടെ താക്കോൽ തന്ത്രത്തിൽ ഭാര്യയുടെ കൈയ്യിൽ നിന്ന് എടുത്ത് കട തുറന്ന് ഓ മൈ ഗോഡ് അവതാരകരേയും ക്യാമറ സംഘത്തേയും കടയ്ക്കുള്ളിലേയ്ക്ക് ഭർത്താവ് കടത്തുന്നു. പിന്നീട് കട പൂട്ടി താക്കോൽ ഒന്നും അറിയാത്തതുപോലെ ഭാര്യയുടെ ബാഗിലേയ്ക്ക് കൊണ്ടിടുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങൾ അതൊന്നു കാണേണ്ട കാഴ്ചയാണ്. എപ്പിസോഡിനിടെ നടക്കുന്ന പിടിവലിയിൽ അവതാരകൻ ഫ്രാൻസിസ് അമ്പലമുക്കിനെ സ്ത്രീ കത്തി കൊണ്ട് കുത്തുകയും ചെയ്തിരുന്നു.  ഫ്രാൻസിസ് അമ്പലമുക്കിനെ കൂടാതെ സാബു പ്ലാങ്കവിളയും അവതാരകനായി  എത്തുന്നുണ്ട്.പ്രദീപ് മരുതത്തൂരാണ് പരിപാടിയുടെ സംവിധാനം നിർവ്വഹിക്കുന്നത്.