കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിയായ ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്ര് ചെയ്തു. സൗത്ത് ചിറ്റൂർ ചക്കാലക്കൽ വീട്ടിൽ സി.ജി ആന്റണിയെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയതത്. പീഡന വിവരം കുട്ടിയുടെ അമ്മ അറിഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് ചെയ്തത്. നോർത്ത് സി.ഐ കെ.ജെ.പീറ്റർ, എസ്.ഐ വിബിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വഷണത്തിലാണ് ആന്റണി കുടുങ്ങിയത്. റിമാൻഡ് ചെയ്ത പ്രതിയെ ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിൽ കുട്ടി തിരിച്ചറിഞ്ഞു.