സുരക്ഷിതമായി സ്ത്രീകൾക്ക് സഞ്ചരിക്കാനാവുന്ന അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഒമാൻ. വിനോദ സഞ്ചാരികളായ സ്ത്രീകൾക്കിടയിൽ നടത്തിയ സർവേ പ്രകാരമാണ് ഒമാന് മികവാർന്ന നേട്ടം സ്വന്താമായത്. അറബ് രാജ്യങ്ങൾക്കിടയിൽ ഒന്നാം സ്ഥാനം നേടിയ ഒമാന് ആഗോള തലത്തിൽ രണ്ടാം സ്ഥാനമാണുള്ളത്. ലക്സംബർഗിനാണ് സ്ത്രീ സുരക്ഷയിൽ ഒന്നാം സ്ഥാനം. എക്സ്പാറ്റ് ഇൻസൈഡർ എന്ന് ഏജൻസിയാണ് സർവേ നടത്തിയത്.
അഭിപ്രായ സർവേയിൽ പങ്കെടുത്ത 94 ശതമാനം പേരും ഒമാൻ സമൂഹത്തിലുള്ള സഹിഷ്ണുതയും സമാധാനവും എടുത്ത് പറഞ്ഞു. എന്നാൽ 61 ശതമാനവും രാജ്യത്തെ രാഷ്ട്രീയ ഭദ്രത സ്ത്രീ സുരക്ഷ ഉയർത്തുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്.