feng-shui

റോഡിന് ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വീടുകളിൽ, പ്രത്യേകിച്ച് പാലങ്ങളുടെ അടുത്തോ,റോഡിൽ നിന്നും താഴ്ന്ന നിലയിലോ ഉള്ള പുരയിടത്തിൽ നിർമ്മിച്ച വീടുകളിൽ നെഗറ്റീവ് എനർജിയുടെ പ്രസരണമുണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. കൃത്യമായ വാസ്തു ശാസ്ത്രം പാലിക്കാതെ നിർമ്മിക്കുന്ന വീടുകളിൽ നിർമ്മാണം പൂർത്തിയായി താമസം ആരംഭിച്ച ശേഷമായിരിക്കും ഇത്തരം പ്രശ്നങ്ങൾ കണ്ട് വരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഫെങ്ഷൂവിലൂടെ വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ട് വരാനാവും. പ്രശസ്ത വാസ്തു വിദഗ്ദ്ധനായ ഡെന്നിസ് ജോയ് കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്ത വാസ്തുശാസ്ത്രം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നത് കാണാം.