ലണ്ടൻ:ഒരുപെൺകുട്ടിയുടെയുംഫോൺനമ്പർവാങ്ങിക്കരുത്. കൂട്ടുകാരുമായി അധികം കറക്കം വേണ്ട; സംസാരിക്കുക പോലുമരുത്... കാമുകൻ പാലിക്കേണ്ട നിരവധി നിബന്ധനകളിൽ ചിലതാണിത്. വീഴ്ച വരുത്തിയാൽ ആ നിമിഷം ബന്ധം അവസാനിപ്പിക്കും.
അജ്ഞാതയായ കാമുകി പുറപ്പെടുവിച്ച ഇരുപത്തിരണ്ട് നിബന്ധനകളുടെ ലിസ്റ്റ് സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. ലിസ്റ്റിനു പിന്നിലെ മഹത് വ്യക്തിയെ കണ്ടുപിടിക്കാൻ പലരും ശ്രമിച്ചെങ്കിലും എട്ടുനിലയിൽ പൊട്ടി. ലിസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. വാർത്തയുണ്ടാക്കാൻ അരോ വെറുതേ പടച്ചുവിട്ടതാണിതെന്നാണ് ചിലരുടെ അഭിപ്രായം.
അടുത്തിടെ മകളുടെ വിവാഹത്തിനെത്തുന്ന അതിഥികൾ പാലിക്കേണ്ട മര്യാദകൾ വധുവിന്റെ വീട്ടുകാർ കല്യാണ ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.
നിബന്ധനകളിൽ ചിലത്
നിങ്ങൾ നിൽക്കുന്ന സ്ഥലത്തേക്ക് ഏതെങ്കിലും പെൺകുട്ടി വന്നാൽ അപ്പോൾതന്നെ സ്ഥലം കാലിയാക്കണം.
ഞാനില്ലാതെ പത്തു മിനിട്ടിൽ കൂടുതൽ എങ്ങും ചെലവഴിക്കരുത്.
ഏതെങ്കിലും പെണ്ണിന്റെ കൂടെക്കണ്ടാൽ നിന്നെ ഞാൻ കൊല്ലും
ഞാൻ കൂടെയുള്ളപ്പോൾ മാത്രമേ മദ്യപിക്കാവൂ.
ഇടയ്ക്കിടെ ഫോൺ പരിശോധിക്കാൻ അനുവദിക്കണം.
എനിക്ക് ഇഷ്ടമില്ലാത്ത കൂട്ടുകാരുമായി ഒരു ബന്ധവും പാടില്ല.
ആഴ്ചയിൽ രണ്ടുപ്രാവശ്യം മാത്രമേ കൂട്ടുകാരുമായി കറങ്ങാൻ പുറത്തുപോകാവൂ.