1. 'ദി റിപ്പബ്ളിക് ' ആരുടെ രചനയാണ്?
പ്‌ളേറ്റോ
2. ബർമ്മ ഏതു പേരിലാണ് അറിയപ്പെടുന്നത്?
മ്യാൻമർ
3. എയർഫോഴ്സ് അക്കാദമി എവിടെയാണ്?
ഹൈദരാബാദ്
4. ഏറ്റവും വലിയ താഴികക്കുടം ഏത്?
ഗോൾഗുംബ്ബാസ്
5. പുന്നപ്ര, വയലാർ ഏതു ജില്ലയിലാണ്?
ആലപ്പുഴ
6. കേരളത്തിലെ എണ്ണശുദ്ധീകരണ ശാല എവിടെ സ്ഥിതിചെയ്യുന്നു?
അമ്പലമുകൾ
7. നെഹ്റു ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
വള്ളംകളി
8. പ്രസിദ്ധമായ ആറന്മുള വള്ളംകളി ഏത് നദിയിലാണ്?
പമ്പാനദി
9. അൾട്രാവയലറ്റ് രശ്മികളെ വലിച്ചെടുക്കാൻ ശേഷിയുള്ള അന്തരീക്ഷ വായുവിലെ ഘടകം ഏത്?
ഓസോൺ
10. 'സ്വാതന്ത്ര്യം അടിത്തട്ടിൽ നിന്നും ആരംഭിക്കണം. ഓരോ ഗ്രാമവും പൂർണ അധികാരമുള്ള റിപ്പബ്ളിക്കോ പഞ്ചായത്തോ ആകണം.' ഇതു പറഞ്ഞതാര്?
ഗാന്ധിജി
11. ഇന്ത്യയിൽ ഹരിതവിപ്ലവത്തിലൂടെ ഏറ്റവും കൂടുതൽ ഉത്പാദനമുണ്ടായ ധ്യാനം ഏത്?
ഗോതമ്പ്
12. ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യം ഏത്?
കാനഡ
13. ചൈന സ്വന്തമായി ബഹിരാകാശത്ത് എത്തിച്ച സഞ്ചാരിയുടെ പേര്?
യാങ്ങ്ലി
14. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ ഏത്?
ചീമേനി
15. ഏതു പഞ്ചായത്ത് എറണാകുളത്തിനോട് ചേർത്തപ്പോഴാണ് ഏറ്റവും വലിയ ജില്ല എന്ന സ്ഥാനം ഇടുക്കിക്ക് നഷ്ടമായത്?
കുട്ടമ്പുഴ
16. ജന്തുക്കൾ മുഖേനയുള്ള പരാഗണമാണ്?
സൂഫിലി
17. സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഫുട്ബാൾ
18. കേരളത്തിൽ സമുദ്രനിരപ്പിൽ നിന്നും താഴെ കിടക്കുന്ന സ്ഥലം ഏത്?
കുട്ടനാട്
19. ശിവാജി ഗണേശൻ അന്തരിച്ച വർഷം?
2001
20. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു ഏത്?
നീലത്തിമിംഗലം
21. ഏറ്റവുമധികം ചിത്രങ്ങൾക്കുവേണ്ടി പാടിയ ഗായിക ആര്?
ലതാമങ്കേഷ്‌കർ