rafale

1. റഫാൽ ഇടപാടിൽ ഇടപെട്ട് സുപ്രീംകോടതി. ഇടപാടിലെ സുപ്രധാന വിവരങ്ങൾ നൽകണം എന്ന് കോടതി. രേഖകൾ മുദ്രവച്ച കവറിൽ നൽകണം. ഹർജികൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ വേണ്ടിയുള്ളത് എന്ന് കോടതിയിൽ അറ്റോർണി ജനറൽ. എതിർകക്ഷി പ്രധാനമന്ത്രി ആയതുകൊണ്ട് നോട്ടീസ് അയക്കരുത് എന്ന എ.ജിയുടെ വാദം കോടതി അംഗീകരിച്ചു. റഫാൽ ഇടപാടിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചത്

2. ബ്രൂവറി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കി ഹൈക്കോടതി. നടപടി, അനുമതി സർക്കാർ റദ്ദാക്കിയ സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ല എന്ന നിരീക്ഷണത്തോടെ. സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. അതേസമയം, ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകളിൽ പ്രാഥമിക അനുമതിക്കായി ഫയൽ നീക്കാൻ എക്‌സൈസ് മന്ത്രിയുടെ ഓഫീസ് കോഴ വാങ്ങി എന്ന ആരോപണം ശക്തം

3. അനുമതി നിഷേധിച്ചിട്ടും പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെ, ഡിസ്റ്റിലറിയിൽ അടിതെറ്റിയ സർക്കാരിനേയും മന്ത്രിയേയും രക്ഷിക്കാൻ എക്‌സൈസ് വകുപ്പ് നീക്കം തുടങ്ങിയതായി റിപ്പോർട്ട്. പ്രാഥമിക അനുമതി പിൻവലിച്ചതിനു പിന്നാലെ ഇതുവരെയുള്ള നടപടിക്രമങ്ങൾ സാധൂകരിക്കാനുള്ള റിപ്പോർട്ടുകളാണ് എക്‌സൈസ് ഒരുക്കുന്നത്. ഇതിനുള്ള നിദ്ദേശം അതത് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നൽകിയതായും വിവരം

4. നിലവിലെ ലക്ഷ്യം, കൂടുതൽ നിയമ നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോയാൽ സർക്കാരിനെ കേടുകൂടാതെ രക്ഷിക്കുക. ഡിസ്റ്റിലറി അനുവദിക്കുന്നത് നിറുത്തി വച്ചിരുന്നതിനാൽ അപേക്ഷകളിലും തുടർ നടപടികളിലും സുതാര്യതയും വ്യവസ്ഥകളും ഇല്ലായിരുന്നു. ഇപ്പോൾ നടക്കുന്നത്, ഈ ന്യൂനത മുതലെടുത്ത് നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം. എന്നാൽ 1999ലെ ഉത്തരവ് പരിഷ്‌കരിക്കണം എന്ന ഉദ്യോഗസ്ഥരുടെ ശുപാർശ പരിഗണിക്കാതെ നടപടി എടുത്തതും മന്ത്രിസഭയിൽ കൂടിയാലോചന നടത്താതെ തീരുമാനം എടുത്തതും മന്ത്രി ടി.പി രാമകൃഷ്ണനെ പ്രതിക്കൂട്ടിലാക്കും

5. മീ ടു ക്യാമ്പെയിനിന്റെ ഭാഗമായി പ്രമുഖർക്ക് എതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വന്ന സാഹചര്യത്തിൽ ആരോപണങ്ങളിൽ വിവര ശേഖരണം നടത്തി ദേശീയ വനിതാ കമ്മിഷൻ ഇന്ന് പ്രസ്താവന നടത്തും. ബി.ജെ.പി രാജ്യസഭാംഗവും വിദേശകാര്യ സഹമന്ത്രിയുമായ എം.ജെ. അക്ബറിന് എതിരെ കൂടുതൽ വനിതാ മാദ്ധ്യമ പ്രവർത്തകർ രംഗത്ത് എത്തിയ പശ്ചാത്തലത്തിൽ മന്ത്രിപദത്തിൽ നിന്നും നീക്കിയേക്കും.

6. അക്ബറിന് എതിരായ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മനേകാ ഗാന്ധി. സംഭവത്തിൽ ആന്വേഷണം വേണമെന്നും സ്ത്രീകൾ പ്രതികരിക്കാൻ തയ്യാറാകുന്നത് അഭിന്ദനാർഹമെന്നും പ്രതികരണം. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ബി.ജെ.പി വക്താവ് സാംബിത് പാത്രയും വിഷയത്തിൽ പ്രതികരക്കാതെ ഒഴിഞ്ഞു മാറിയപ്പോൾ ആരോപണത്തെ രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. വളരെ ഗൗരവമുള്ള വിഷയമാണ് ഇത്. അന്വേഷണം വേണമെന്നും പ്രധനമന്ത്രി നിലപാട് വ്യക്തമാക്കാൻ തയ്യാറാകണമെന്നും കേൺഗ്രസ് നേതവ് മനീഷ് തിവാരി.

7 രണ്ടാംഘട്ട മീ ടൂ ക്യാമ്പെയിനിന്റെ ഭാഗമായുള്ള വെളിപ്പെടുത്തൽ തുടരുന്നതിനിടെ, നാനാ പടേക്കർക്ക് എതിരായ തനുശ്രീ ദത്തയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. ആരോപണ വിധേയർ 10 ദിവസത്തിന് ഉള്ളിൽ മറുപടി സമർപ്പിക്കണം എന്ന് മഹാാരഷാട്ര വനിതാ കമ്മിഷൻ. വെളിപ്പെടുത്തൽ നടത്തുന്നവർക്ക് നിയമ പരിരക്ഷയും സംരക്ഷണവും ഉറപ്പാക്കണം എന്നും കമ്മിഷൻ ആവശ്യം

8. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ന്യൂ ഫറാഖ എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി. സംഭവത്തിൽ 60 പേർക്ക് പരിക്ക്. ഇവരിൽ 30 പേരുടെ നില ഗുരുതരം എന്നും വിവരം. ഹർചന്ദ്പൂർ സ്റ്റേഷനു സമീപം ട്രെയിൻ അപകടം ഉണ്ടായത് ഇന്ന് പുലർച്ചെ. എൻജിൻ അടക്കം ഒൻപത് ബോഗികളാണ് പാളം തെറ്റിയത്

9. ലക്നൗവിൽ നിന്നും വരാണസിയിൽ നിന്നും ദുരന്ത നിവാരണ സേനാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അപകടത്തിൽപ്പെട്ടവർക്ക് ചികിത്സാ സൗകര്യം ഒരുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിദ്ദേശം നൽകി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതേസമയം, അപകടകാരണം ഇനിയും വ്യക്തമല്ല. റെയിൽവേ ബോർഡ് ചെയർമാൻ അശ്വാനി ലൊഹാനി സംഭവസ്ഥലത്തേക്ക് തിരിച്ചതായി റെയിൽവേ വൃത്തങ്ങൾ. അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ