കോലാപൂർ:കുടുംബത്തിന്റെ ചെലവുകുറയ്ക്കാൻ മൂന്നുമാസം പ്രായമുള്ള ചെറുമകളെ കഴുത്തുഞെരിച്ചുകൊന്ന സ്ത്രീ പിടിയിൽ. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. മഹോബാത്ബി ആദം മുല്ല എന്ന നാൽപ്പത്തഞ്ചുകാരിയാണ് പിടിയിലായത്. പൊലീസ് പറയുന്നത്: മാസം തികയാതെയാണ് മഹോബാത്ബിയുടെ മകൾ പ്രസവിച്ചത്. ദിവസങ്ങളോളം കുഞ്ഞ് പ്രത്യേക പരിചരണത്തിലായിരുന്നു. വീട്ടിലേക്ക് വിട്ടെങ്കിലും പോഷകാഹാരവും പ്രത്യേക മരുന്നുകളും നൽകണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.
കുടുംബത്തിലാർക്കും പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതിനാൽ ഇതിനുള്ള തുക കണ്ടുപിടിക്കാൻ നന്നേ ബുദ്ധിമുട്ടി. ഇതാണ് കടും കൈ ചെയ്യാൻ മഹോബാത്ബിയെ പ്രേരിപ്പിച്ചത്.അച്ഛന്റെയും അമ്മയുടെയും ശ്രദ്ധമാറിയപ്പോൾ മഹോബാത്ബി കുഞ്ഞിനെ കൊലപ്പെടുത്തി. അനക്കമില്ലെന്ന് കണ്ടതോടെ കുഞ്ഞുമായിമാതാപിതാക്കൾ ആശുപത്രിയിലെത്തി. കഴുത്തിൽ പാടുകണ്ട് ഡോക്ടറാണ്‌പൊലീസിനെ അറിയിച്ചത്. സംശയംതോന്നി മഹോബാത്ബിയെ ചോദ്യംചെയ്തതോടെ അവർ എല്ലാം ഏറ്റുപറഞ്ഞു.