big-borther

മോഹൻലാലും സിദ്ധിഖുംവീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് മോഹൻലാൽ നടത്തിയത്. ബിഗ് ബ്രദർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സിദ്ധിഖാണ് സംവിധാനം ചെയ്യുന്നത്. ലേഡീസ് ആന്റ് ജെന്റിൽമാൻ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്നു എന്നതും ബിഗ് ബ്രദറിന്റെ പ്രത്യേകതയാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പുറത്തുവിട്ടിട്ടുണ്ട്. മോഹൻലാലിന്റെ ഒരു ഔട്ട് ലൈൻ ചിത്രമാണ് പോസ്റ്ററിലുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വൈശാഖ സിനിമ,എസ്ആൻഡ്എം എൻ.വൈ.സി,എസ്ടാക്കീസ്എന്നിവചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.