human-intrest-story

ഇതാ ഒരു സ്വീറ്റ് ഹോം. വാചകത്തിലെ മധുരമല്ല ശരിക്കും മധുരമുള്ള ചോക്ളേറ്റ് വീട്. അതിശയിക്കണ്ട വീടിന്റെ മേൽക്കൂരയുൾപ്പെടെ ചുവരുകളും ഷെൽഫ്, ക്ലോക്ക് എന്നുവേണ്ട സകലതും മധുരമുള്ളതാണ്. ഇവിടെ ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളുമുള്ളതിനാൽ ആർക്കും താമസിക്കാവുന്നതാണീ ചോക്ലേറ്റ് ഹോം.

പാരീസിലെ പ്രശസ്‌ത ചോക്ലേറ്റ് നിർമാണ വിദഗ്ദ്ധനായ ഴാൻ ലുക്ക് ഡിക്ലൂസയാണ് ഈ ചോക്ലേറ്റ് വീട് നിർമിച്ചിരിക്കുന്നത്. വീടിനുള്ളിലെ പൂമെത്തയും കുളവുമെല്ലാം നിർമിച്ചിരിക്കുന്നതും ചോക്ലേറ്റിൽ തന്നെ. വൈറ്റ് ചോക്ലേറ്റ് ഉപയോഗിച്ചാണ് കുളം നിർമിച്ചിരിക്കുന്നത്. 3,000 പൗണ്ട് ചോക്ലേറ്റാണ് കോട്ടേജ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

നാല് അതിഥികൾക്ക് ഒരേ സമയം ഇവിടെ താമസിക്കാൻ കഴിയും. ചോക്ലേറ്റ് വീട്ടിൽ താമസിക്കുവാൻ കൊതിയോടെ കാത്തിരിക്കുകയാണ് പ്രദേശവാസികൾ. ഇവിടെ താമസിക്കാൻ കഴിയും.ചോക്ലേറ്റ് ഹോമിൽ ഒരു രാത്രി താമസിക്കുന്നതിനായി 50 മുതൽ 60 ഡോളർ വരെയാണ് ഈടാക്കുന്നത്.