mukesh

തിരുവനന്തപുരം: മീ ടു കാമ്പയിനിൽ ആരോപണവിധേയനായ എം.എൽ.എ മുകേഷിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രചരണസമിതി അദ്ധ്യക്ഷൻ കെ. മുരളീധരൻ എം.എൽ.എ ആവശ്യപ്പെട്ടു.യു.ഡി.എഫ് എം.എൽ.എ എം.വിൻസെന്റിനെതിരെ പരാതി ഉയർന്ന ഉടനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സർക്കാർ പി.കെ.ശശിക്കും മുകേഷിനുമെതിരെ നടപടിയെടുക്കാൻ മടിക്കുന്നത് എം.എൽ.എമാർക്ക് രണ്ട് നീതി നൽകുന്നതിന് തുല്യമാണ്. ഒരേ പന്തിയിൽ രണ്ട് തരം വിളമ്പൽ ശരിയല്ല. മുകേഷിനെതിരായ കേസും പി.കെ.ശ്രീമതിയും മന്ത്രി ബാലനുമടങ്ങിയ കമ്മിഷനാണോ അന്വേഷിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു.