shammi-thilakan

മലയാളത്തിലെ എക്കാലത്തെയും മഹാനടൻമാരിൽ ഒരാളായ തിലകനെതിരെ നടി കെ.പി.എ.സി. ലളിത നടത്തിയ പരാമർശങ്ങളെ വിമർശിച്ച് ഷമ്മി തിലകൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷമ്മി തിലകൻ പിതാവിനെ വിമർശിച്ച കെ.പി.എ.സി. ലളിതയ്ക്ക് മറുപടി നൽകിയത്. തന്റെ പിറകെ നടന്ന് വഴക്കുണ്ടാക്കുന്ന ശീലമായിരുന്നു തിലകനുണ്ടായിരുന്നത് എന്നാണ് കെ.പി.എ.സി. ലളിത അടുത്തിടെ വെളിപ്പെടുത്തിയത്. എന്നാൽ മരിച്ചവരെ വെറുതെ വിടണമെന്നും സ്വന്തം കണ്ണിൽ കിടക്കുന്ന 'കോൽ' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോരേ എന്നും മകൻ ഷമ്മി തിലകൻ ചോദിക്കുന്നു. അതോടൊപ്പം തെറ്റു തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.