1. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രത്യേകസൗകര്യങ്ങ ഒരുക്കും എന്ന മുൻ നിലപാടിൽ നിന്ന് പിന്മാറി ദേവസ്വം ബോർഡ്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾക്കു വേണ്ടി പ്രത്യേക സൗകര്യം ഉണ്ടാകില്ല. നിലവിലെ സൗകര്യങ്ങളിൽ സ്ത്രീകൾ മുൻപും ശബരിമലയിൽ വന്നിട്ടുണ്ട്. തുടർ നടപടികൾ ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച് എന്നും എ. പദ്മകുമാർ
2. കോടതി വിധി വിധി നടപ്പാക്കുന്നതിൽ ദേവസ്വം ബോർഡിന് പ്രത്യേക താല്പര്യമോ താല്പര്യം ഇല്ലായ്മയോ ഇല്ല. പ്രായഭേദമന്യേ സ്ത്രീകൾ ശബരിമലയിൽ വരണം എന്ന വാശി ബോർഡിനില്ല. വനിതാ പൊലീസിനെ ശബരിമലയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. നിലവിലുള്ള സ്ഥിതിഗതികളെല്ലാം ഹൈക്കോടതിയെ അറിയിക്കും. കോടതി നിർദ്ദേശം അനുസരിച്ച് പരസ്പരം ആലോചിച്ചേ മുന്നോട്ട് പോകൂ എന്നും എ.പദ്മകുമാർ
3. സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധം തുടരുന്നതിനിടെ മുൻ നിലപാട് ആവർത്തിച്ച് സർക്കാർ. ശബരിമലയിൽ ദർശനം നടത്താൻ എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. ദർശനം നടത്താൻ എത്തുന്നവരെ തടയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം പ്രസിഡന്റിന്റെ സ്വതന്ത്രമായ നിലപാടുകളെ അംഗീകരിക്കുന്നു. പ്രതിഷേധക്കാർ റിവ്യൂ ഹർജിയിൽ വിധി വരും വരെ കാത്തിരിക്കണം എ ന്നും ആരുമായും ചർച്ചയ്ക്ക് തയ്യാർ എന്നും മന്ത്രി
4. ഈ വർഷത്തെ ചലച്ചിത്രമേള ചിലവ് ചുരുക്കി നടത്തുമെന്ന് മന്ത്രി എ.കെ ബാലൻ. ഖജനാവിന് ബാധ്യത ഇല്ലാത്ത വിധമാണ് മേള നടക്കുക. സമഗ്ര സമ്പാവനയ്ക്കുള്ള അവാർഡ് ഇക്കുറി ഉണ്ടാവില്ല. മേളയുടെ ജൂറി അംഗങ്ങൾ ദക്ഷിണേന്ത്യയിൽ നിന്ന് തന്നെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ചലച്ചിത്ര മേളയുടെ ഫീസ് 2000 രൂപയായി ഉയർത്താനും തീരുമാനമായിട്ടുണ്ട്. ഡിസംബർ ഏഴ് മുതൽ 13 വരെയാണ് ചലച്ചിത്ര മേള നടക്കുക
5. മതങ്ങളിൽ വേർതിരിവ് ഉണ്ടാക്കാൻ സി.പി.എം ശ്രമം എന്ന് കോൺഗ്രസ് പ്രചാരണ വിഭാഗം കൺവീനർ കെ. മുരളീധരൻ എം.എൽ.എ. അനാചാരത്തിന് എതിരായ സമരത്തെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെടുത്തേണ്ട. വിശ്വാസകിൾ ആർ.എസ്.എസ് അല്ല. ഏക സിവിൽ കോഡ് കൊണ്ടു വരാനാണ് ആർ.എസ്.എസിന്റെ ശ്രമം എന്നും മുരളീധരൻ പറഞ്ഞു
6. െ്രെകംബ്രാഞ്ചിൽ അഴിഞ്ഞ് പണി നടത്താൻ മന്ത്രിസഭാ തീരുമാനം. കുറ്റകൃത്യങ്ങളുടെ സ്വാഭാവത്തിന്റെഅടിസ്ഥാനത്തിൽ വിഭജിച്ചിരിക്കുന്ന െ്രെകംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തിൽ എസ്.പിമാർക്ക് ചുമതല നൽകി പുനസംഘടിപ്പിക്കും. െ്രെകംബ്രാഞ്ച് സി.ഐ.ഡി എന്ന് പേരിലുള്ള വിഭാഗം ഇനി െ്രെകംബ്രാഞ്ച് എന്നാണ് അറിയപ്പെടുക. സാമ്പത്തിക കുറ്റങ്ങൾ, ആസൂത്രിത കുറ്റകൃത്യങ്ങൾ, പരിക്കേൽപ്പിക്കലും കൊലപാതകങ്ങളും, ക്ഷേത്ര കവർച്ച എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഐ.ജിമാർക്കും ഡി.ജി.പിമാർക്കും എസ്.പിമാർക്കും ചുമതല നൽകിയിട്ടുള്ളത്
7. ഐ.എസ്.ആർ.ഒ ചാരക്കേസിൽ നഷ്ടപരിഹാര തുക കൈപ്പറ്റിയതിന് ശേഷം വീട്ടിലേക്ക് മടങ്ങി എത്തിയതിനെ കുറിച്ച് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 24 വർഷം മുമ്പ് ഒരു ക്രിമിനലിനെ പോലെ പൊലീസ് ജീപ്പിൽ കൊണ്ടു പോയി. ഇന്ന് സർക്കാരിന്റെ ഔദ്യോഗിക വാഹനത്തിൽ വിജയിയായി തിരിച്ചെത്തിയിരിക്കുന്നു എന്നാണ് നമ്പി നാരായണൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്
8. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്ക് അടുക്കുന്നു. മണിക്കൂറിൽ 100 കിലോ മീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിൽ ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒഡീഷയിലും, ആന്ധ്രയുടെ തീര പ്രദേശങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു
9. ഇരുട്ടിന്റെ രാജാവായി മോഹൻലാൽ എത്തുന്ന ശ്രീകുമാർ ചിത്രം ഒടിയന്റെ ട്രെയിലർ പുറത്തു വിട്ടു. മോഹൻലാൽ ആണ് ഫെയ്ബുക്കിലൂടെ ട്രെയിലർ പങ്കു വച്ചത്. വരുന്നത് മാസ് ചിത്രം ആണ് എന്നാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ നൽകുന്ന സൂചന. സിനിമയിൽ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പുലിമുരുകനിലൂടെ ജനങ്ങളെ ഞെട്ടിച്ച പീറ്റർ ഹെയ്‌നാണ്. മധ്യ കേരളത്തിൽ ഒരു കാലത്ത് നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം.
10. മലയാളി പ്രേക്ഷകരുടെ മനം കവർന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു അങ്കമാലി ഡയറീസ്. എയർ ലി്ര്രഫ്, ടോയ്‌ലെറ്റ് ഏക് പ്രേം കഥ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായ വിക്രം മൽഹോത്രയാണ് അങ്കമാലിയുടെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ചിത്രം ബോളിവുഡിലേക്ക് എത്തുമ്പോൾ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ക്രിയേറ്റീവ് കൺസൾട്ടന്റ് ആയിരിക്കും