atm-robbery-in-america

വാഷിംഗ്ടൺ: സൈബർ ആക്രമണത്തിലൂടെ എ.ടി.എമ്മുകൾ കൊള്ളയടിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് അമേരിക്കയിലെ ധനകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്. ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ), ആഭ്യന്തരസുരക്ഷാ വകുപ്പ്, ധനകാര്യ വകുപ്പ് എന്നിവയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.


\' ഇതിനുപിന്നിൽ ഉത്തര കൊറിയ ആണെന്നാണ് ഏജൻസികളുടെ നിഗമനം. 2016 മുതൽ കോടിക്കണക്കിന് ഡോളർ ഇത്തരത്തിൽ കവർച്ച ചെയ്യാൻ ഉത്തര കൊറിയ ഹാക്കർമാരെ അനുവദിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ആഫ്രിക്ക, ഏഷ്യ എന്നി വൻകരകളിലെ ധനകാര്യ സ്ഥാപനങ്ങളുടെ എ.ടി.എമ്മുകളിലായിരുന്നു ഇതുവരെ\'ഫാസ്റ്റ്കാഷ്\'രീതിയിൽ പണം കവർച്ച ചെയ്യപ്പെട്ടിരുന്നത്. യു.എസിലെ യാതൊരു ധനകാര്യ സ്ഥാപനങ്ങളിലും ഇത്തരമൊരു കവർച്ച നടന്നതായി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ഏജൻസികൾ പറയുന്നു.


കഴിഞ്ഞ ഏതാനും മാസങ്ങളായി സുരക്ഷാ ഏജൻസികൾധനകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകി വരികയായിരുന്നു. എ.ടി.എം മെഷീനുകളിൽ നേരിട്ട് ദ്വാരങ്ങളുണ്ടാക്കി കവർച്ച നടക്കുമെന്നാണ് അടുത്തിടെസീക്രട്ട് സർവീസ്‌നൽകിയസൂചന.എ.ടി.എം കവർച്ച നടക്കുമെന്ന്‌ലോകത്തെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക്കഴിഞ്ഞ ആഗസ്റ്റിൽ എഫ്.ബി.ഐ മുന്നറിയിപ്പ് നൽകിയിരുന്നു.