മലയാളത്തിലും തമിഴിലും ശ്രദ്ധേയയായ ഐശ്വര്യ രാജേഷ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു. യുവനടൻ വിജയ് ദേവർകൊണ്ടയുടെ നായകനായാണ് ഐശ്വര്യയുടെ അരങ്ങേറ്റം. ക്രാന്തി മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തമിഴ് സിനിമകളിലെ ഐശ്വര്യയുടെ പ്രകടനം കണ്ടാണ് ചിത്രത്തിലേക്ക് ക്രാന്തി മാധവ് നടിയെ ക്ഷണിച്ചത്. ഐശ്വര്യയെ കൂടാതെ റാഷി ഖന്നയാണ് ചിത്രത്തിലെ മറ്റൊരു നായിക,
കെ.എസ്.രാമറാവു നിർമിക്കുന്ന ചിത്രം ദസ്റയ്ക്ക് ചിത്രീകരണം ആരംഭിക്കും.