ധാക്ക: 2004ൽ അവാമി ലീഗ് റാലിക്കു നേരെയുണ്ടായ ഗ്രനേഡാക്രമണക്കേസിൽ 19 പേരെ ധാക്ക പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദാ സിയയുടെ മകനായ താരിഖ് റഹ്മാനടക്കം 19 പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
വധശിക്കയ്ക്ക് വിധിച്ച മറ്റുള്ളവരിൽ പ്രധാനിയാണ് മുൻ ആഭ്യന്തര മന്ത്രിയായ ലുത്ഫോസാമൻ ബാബർ.കേസില്‍ രണ്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി മുൻ മന്ത്രിമാരും പ്രതികളായുണ്ട്. ഖാലിദാ സിയയുടെ പിൻഗാമിയായി അറിയപ്പെടുന്ന താരിഖ് റഹ്മാൻ ഇപ്പോൾ ലണ്ടനിൽ അഭയം തേടിയിരിക്കുകയാണ്. ഖാലിദാ സിയ അഴിമതിക്കേസിൽ ജയിലിൽ കഴിയുകയാണ്.
അവാമി ലീഗ് വനിതാ ഘടകം നേതാവും മുൻ പ്രസിഡന്റ് സില്ലു റഹ്മാന്റെ ഭാര്യ ഇവി റഹ്മാനടക്കം 24 പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ മുൻ പ്രതിപക്ഷ നേതാവും നിലവിലെ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ക്ക് ഹസീനയക്കം അഞ്ഞൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
2004 ധാക്ക ഭീകരാക്രമണം
2004ൽ അവാമി ലീഗ് റാലിക്കുനേരെ അജ്ഞാതർ ഗ്രനേഡ് എറിഞ്ഞു. അന്നത്തെ പ്രതിപക്ഷേ നേതാവ് ഷെയ്ക്ക് ഹസീനയായിരുന്നു പ്രഥമ ലക്ഷ്യം. എന്നാൽ അവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള അന്നത്തെ ബി.എൻ.പി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി) സർക്കാരിന് കീഴിലുള്ള പ്രമുഖരും ഭീകര സംഘടനയായ ഹർക്കത്തുൾ ജിഹാദി അൽ ഇസ്ലാമിയും ചേർന്നായിരുന്നു സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ആഭ്യന്തരമന്ത്രാലയത്തിനും ആക്രമണത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞു.