salad

ചേരുവകൾ
കാപ്സിക്കം (പച്ച, മഞ്ഞ,
ചുമപ്പ്) : 1 എണ്ണം വീതം
തക്കാളി : 3 എണ്ണം
എണ്ണ : 2 ടേ. സ്പൂൺ
നാരങ്ങ : 1 എണ്ണം
ചീസ് , ലെറ്റിയൂസില : കുറച്ചുവീതം
വെളുത്തുള്ളി അരച്ചത് : കാൽ ടീസ്പൂൺ
ഉപ്പ്, കുരുമുളക് പൊടി : പാകത്തിന്

തയ്യാറാക്കുന്ന വിധം
ലെറ്റിയൂസില കഴുകി ചെറുതായരിയുക. തക്കാളി കഴുകി നീളത്തിലരിയുക. വിളമ്പാനുള്ള ഒരു പ്ലേറ്റിൽ ലെറ്റിയൂസില വിതറുക. തക്കാളിയും ചീസും മീതെ വിളമ്പുക. നാരങ്ങാ പിഴിഞ്ഞതും എണ്ണയും ഉപ്പും കുരുമുളകുപൊടിയും തമ്മിൽ ചേർത്ത് തക്കാളിക്ക് മീതെയായി വിളമ്പുക. ഇനി കഴിക്കുക.