capsicum-omlette

ചേരുവകൾ
പച്ച കാപ്സിക്കം : 1 പകുതി
ചുവപ്പ് കാപ്സിക്കം : 1 പകുതി
മഞ്ഞ കാപ്സിക്കം : 1 പകുതി
തക്കാളി : 1 പകുതി
പാലക് ചീര : അരകപ്പ്
മുട്ട : 3 എണ്ണം
എണ്ണ : 2 ടേ. സ്പൂൺ
വെളുത്തുള്ളി
അരച്ചത് : കാൽ ടീ. സ്പൂൺ
ഉപ്പ്, കുരുമുളക് പൊടി : പാകത്തിന്

തയ്യാറാക്കുന്ന വിധം
കാപ്സിക്കം കനം കുറച്ച് നീളത്തിൽ അരിയുക, തക്കാളിയും ഇതുപോലരിയുക. മുട്ട നന്നായടിച്ച് ഉപ്പും കുരുമുളകുപൊടിയും വെളുത്തുള്ളി അരച്ചതും ആയി ചേർത്തിളക്കി വയ്ക്കുക. എണ്ണ ഒരു ഫ്രൈയിംഗ് പാനിലൊഴിച്ച് എല്ലായിടത്തേക്കും വ്യാപിപ്പിച്ച് മുട്ടമിശ്രിതം ഒഴിക്കുക. എല്ലായിടത്തേക്കും വ്യാപിപ്പിക്കുക. കാപ്സിക്കം, തക്കാളി, പാലക് ചീര എന്നിവ അരിഞ്ഞത് മീതെ നിരത്തി അടയ്ക്കുക. സെറ്റാകുമ്പോൾ വാങ്ങി ആറാൻ വയ്ക്കുക.